Advertisment

താന്‍ രാജിവെക്കില്ല, ഫണ്ടിംഗ് വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണം ,ലോകാരോഗ്യസംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ്.

New Update

ജനീവ:  ട്രംപിന്  ടെഡ്രോസ് അദാനോമിന്‍റെ മറുപടി ലോകാരോഗ്യ  സംഘടനയ്ക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറയ്ക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് സംഘടനാ അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ്. അമേരിക്കന്‍ സെനറ്റര്‍മാരും കോണ്‍ഗ്രസ് അംഗങ്ങളും പറയും പോലെ താന്‍ രാജിക്കില്ലെന്നും ഗെബ്രിയെസൂസ് പറഞ്ഞു. കൂടുതല്‍ ജീവന്‍ രക്ഷിക്കുന്നതിലാണ് താന്‍ ശ്രദ്ധിക്കുന്നത്. ലോകാരോഗ്യ സംഘടന വളരെ പ്രധാനപ്പെട്ടൊരു നിക്ഷേപമാണെന്ന് യുഎസ് വിശ്വസിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഇത് മറ്റുള്ളവരെ സഹായിക്കുന്നതിന് വേണ്ടി മാത്രമല്ല, യുഎസ്സിന് സുരക്ഷിതമായി ഇരിക്കാന്‍ വേണ്ടിയിട്ടാണെന്നും ഗെബ്രിയെസൂസ് പറഞ്ഞു.

Advertisment

publive-image

അടുത്ത 90 ദിവസത്തേക്ക് ലോകാരോഗ്യസംഘടനയ്ക്ക് അമേരിക്കയില്‍ നിന്ന് പണമൊന്നും ലഭിക്കില്ലെന്നാണ് വൈറ്റ് ഹൗസ് അധികൃതര്‍ പറയുന്നത്. നേരത്തെ റിപബ്ലിക്കന്‍ അംഗങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്. ഇതൊരു അനുഗ്രഹീതമായ ജോലിയാണ്. പലരുടെയും ജീവന്‍ രക്ഷിക്കുന്ന ജോലിയാണിത്. ഞാന്‍ ഇതില്‍ തന്നെ ശ്രദ്ധ ചെലുത്തുമെന്നും ഗെബ്രിയെസൂസ് പറഞ്ഞു. അതേസമയം യുഎസ്സിന്റെ ഫണ്ട് തടഞ്ഞുവെക്കല്‍ കുട്ടികളിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുമെന്ന് സംഘടനയുടെ എമര്‍ജന്‍സീസ് ചീഫ് ഡോ. മൈക്ക് റയാന്‍ പറഞ്ഞു.

ലോകരാജ്യങ്ങള്‍ക്ക് മഹാമാരികളെ കുറിച്ച് മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കുന്നത് ലോകാരോഗ്യ സംഘനടയാണ് നല്‍കുന്നത്. ഇതിനുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചാല്‍ പ്രവര്‍ത്തനത്തില്‍ പോരായ്മകള്‍ വര്‍ധിക്കും. ഇത് വിവിധ വിവരങ്ങള്‍ അമേരിക്കയ്ക്ക് ലഭിക്കുന്നതിന് കൂടി തടസ്സമാകും. ഇക്കാര്യമാണ് ഗെബ്രിയെസൂസ് സൂചിപ്പിച്ചത്. എന്നാല്‍ ലോകാരോഗ്യ സംഘടന കൃത്യമായി അമേരിക്കയ്ക്ക വിവരങ്ങള്‍ കൈമാറിയില്ലെന്നാണ് ട്രംപ് ആരോപിക്കുന്നത്. ചൈനയെ വിവരങ്ങള്‍ ഗെബ്രിയെസൂസും മറച്ചുവെച്ചെന്നും, സംഘടന ചൈനീസ് അനുകൂല സമീപനമാണ് നടത്തിയതെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും ഫണ്ടിംഗ് അവസാനിപ്പിക്കാനായി ആവശ്യപ്പെട്ടിരുന്നു.

പോളിയോ പോലുള്ള രോഗങ്ങള്‍ക്കെതിരെ മികച്ച പ്രതിരോധ പ്രവര്‍ത്തനം ലോകാരോഗ്യ സംഘടന നടത്തുന്നത്. ദരിദ്ര രാജ്യങ്ങളിലെ പ്രവര്‍ത്തനവും ശക്തമാണ്. അതേസമയം ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കാതിരിക്കുന്ന പണം വിവിധ രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുമെന്ന് യുഎസ് പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ വിവിധ രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തു. 700 മില്യണാണ് ഈ വര്‍ഷം യുഎസ് വിവിധ രാജ്യങ്ങള്‍ക്കായി നല്‍കിയത്. അതേസമയം യുഎസ്സില്‍ കൊറോണവൈറസിന്റെ രണ്ടാം വരവുണ്ടാകുമെന്നും, അത് കൂടുതല്‍ അപകടകരമായിരിക്കു മെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിഡിസി ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡാണ് മുന്നറിയിപ്പ് നല്‍കിയത്.

Advertisment