Advertisment

വേൾഡ് മലയാളീ ഫെഡറേഷൻ ഹെയ്തിയുടെ ആഭിമുഖ്യത്തിൽ വിഷു ആഘോഷിച്ചു

New Update

വേൾഡ് മലയാളീ ഫെഡറേഷൻ ഹെയ്തിയുടെ ആഭിമുഖ്യത്തിൽ കരീബിയൻ ദ്വീപ് ആയ ഹെയ്തി യിൽ ഏപ്രിൽ 15 ന് വളരെ വിപുലമായി വിഷു ആഘോഷിച്ചു. ഉച്ചക്ക് 2 മണിക്ക് വിഭവ സമൃദ്ധമായ സദ്യയോട് കൂടെ പരിപാടി ആരംഭിച്ചു. പ്രസിഡന്റ്‌ സജീവ് സർ അധ്യക്ഷം വഹിച്ചു. വടം വലി, മ്യൂസിക് ചെയർ, സുന്ദരിക്കു പൊട്ട് തൊടൽ മുതലായ ഒട്ടനവധി കലാപരിപാടി വിഷു ആഘോഷത്തിന് നിറപ്പകി ട്ടേകി.

Advertisment

publive-image

പരിപാടിക് CISF ഫോഴ്സ് കമാണ്ടർ മാരായ തുഷാർ,  ധനഞ്ജയ് ശുക്ള, ആസാം റൈഫിൾസ് ഫോഴ്സ് കമാണ്ടർ ഹരിദാസ് ദോഗ്ര , ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട്‌ പത്താനിയ എന്നിവർ ആശംസകൾ നേർന്നു.ഹെയ്തി യിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരുപരിപാടി നടത്തുന്നത്.

ഇതിനെ വേൾഡ് മലയാളീ ഫെഡറേഷനെ പത്താനിയാ പ്രത്യേകം അഭിനന്ദിച്ചു. കലാപരിപാടിയിൽ വിജയച്ചവർകുള്ള സമ്മാനദാനം വാൽഡോർ ഓപ്പറേഷൻ ഡയറക്ടർ  സുരേഷ് കുമാർ നിർവഹിച്ചു.

വിഭവസമൃദമായ സദ്യ ഉണ്ടാക്കിയ ലേഡീസ് വിങ്ങിനെ പ്രതേകം അഭിനന്ദിക്കേണ്ടതാകുന്നു. ഓരോ മെമ്പര്മാരുടെയും കൂട്ടായ പ്രവർത്തനം പരിപാടി വൻ വിജയമാക്കി തീർത്തു. ജനറൽ സെക്രട്ടറി ജിതിൻ ന്റെ നന്ദി പ്രകാശനത്തോടെ രത്രി 7. 30 ന് പരിപാടി അവാസനി ച്ചു.

Advertisment