Advertisment

161 രാജ്യങ്ങളില്‍നിന്നുള്ള വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഡല്‍ഹി യൂണിറ്റിന്‍റെ വാര്‍ഷിക പൊതുയോഗം വെര്‍ച്ച്വല്‍ മീറ്റിങ്ങായി സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: 161 രാജ്യങ്ങളില്‍നിന്നുള്ള വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഡല്‍ഹി യൂണിറ്റിന്‍റെ വാര്‍ഷിക പൊതുയോഗം വെര്‍ച്ച്വല്‍ മീറ്റിങ്ങായി സംഘടിപ്പിച്ചു.

Advertisment

പ്രവാസി മലയാളികള്‍ ഒറ്റയ്ക്കല്ലെന്നും ഒരു ചങ്ങലയിലെ കണ്ണികള്‍ പോലെ പരസ്പരം ബന്ധിപ്പിക്കുവാന്‍ ഡബ്ല്യൂഎംഎഫിന് സാധിച്ചിട്ടുണ്ടെന്നും സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.

കോവിഡ് കാലഘട്ടത്തില്‍ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനുവേണ്ടി ഡബ്ല്യുഎംഎഫ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.

ഡബ്ല്യുഎംഎഫ് ഡല്‍ഹി യൂണിറ്റ് പ്രസിഡന്‍റ് ജോബി നീണ്ടൂക്കുന്നേലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ വക്താവ് സിറിള്‍ സഞ്ചു ജോര്‍ജ് സ്വാഗതം ആശംസിക്കുകയും 'ന്യൂ ഏജ് ഐക്കണ്‍ ചേഞ്ച് മേക്കേഴ്സ് 2020' ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മലയാളികളില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിനെ ആദരിച്ച് ഡോ. കെസി ജോര്‍ജ് സംസാരിച്ചു.

യോഗത്തില്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജെ. രത്നകുമാര്‍ (കുവൈറ്റ്), വൈസ് ചെയര്‍മാന്‍ റെജിന്‍ ചാലപ്പുറം (ബാംഗളൂര്‍), ഗ്ലോബല്‍ സെക്രട്ടറി പൗലോസ് തെപ്പാല (ദോഹ), ഏഷ്യ റീജ്യന്‍ പ്രസിഡന്‍റ് ക്യാപ്റ്റന്‍ പ്രമോദ് രാജ് കുമാര്‍ (ജപ്പാന്‍), മീഡീയാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീജ ടോമി, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ എന്‍ അശോകന്‍ (മാതൃഭൂമി), ജോര്‍ജ് കള്ളിവയലില്‍ (ദീപിക), സുബു റഹ്മാന്‍ (ഡിഡിഎ കമ്മീഷണര്‍), ബാബു പണിക്കര്‍ (പ്രസിഡന്‍റ്, കേരളാ എഡ്യുക്കേഷന്‍ സെക്രട്ടറി), ഫാ. പോള്‍ മുത്തോലി (എക്സിക്യൂട്ടീവ് ഡയറക്ടര്‍) എന്നിവര്‍ സംബന്ധിച്ചു.

ഡബ്ല്യുഎംഎഫ് ഡല്‍ഹി യൂണിറ്റില്‍ ജോബി നീണ്ടുകുന്നേല്‍ (പ്രസിഡന്‍റ്), അബ്ദുള്ള കാവുങ്കല്‍, ദേവാനന്ദ് നായര്‍ (വൈസ് പ്രസിഡന്‍റുമാര്‍), ബാബു ഡേവിഡ് (സെക്രട്ടറി), അജയകുമാര്‍ (ജോ. സെക്രട്ടറി), സെബാസ്റ്റ്യന്‍ എ (ഖജാന്‍ജി), മാനുവല്‍ മെലുകനാല്‍ (ബിസിനസ് കോ-ഓര്‍ഡിനേറ്റര്‍), സുധീര്‍ നാഥ് (മീഡിയ കോ-ഓര്‍ഡിനേറ്റര്‍), എസ് പി മുരളീധരന്‍ (സ്പോര്‍ട്സ് ഫോറം), ബിജു ഫിലിപ്പ് (ചാരിറ്റി ഫോറം), ഷാന്‍കി സേവ്യര്‍ (യൂത്ത് ഫോറം) എന്നിവര്‍ പുതിയ ഭാരവാഹികളായി.

delhi news
Advertisment