Advertisment

പ്രവേശനഉത്സവം വേൾഡ് മലയാളി ഫെഡറേഷൻ എടത്തല സ്കൂളിൽ പഠനോപകരണ വിതരണം ചെയ്തു.

New Update

ആലുവ : പുതിയ അധ്യയന വർഷത്തിൽ പുത്തൻ അനുഭവം. ആലുവ എടത്തല ഗവണ്മെന്റ് ഹൈസ്കൂൾ പ്രവേശനഉത്സവം അത്തരത്തിൽ ഉള്ളതായിരുന്നു.

വേൾഡ് മലയാളി ഫെഡറേഷൻ കേരള സെൻട്രൽ സോൺ എടത്തല സ്കൂളിൽ നടത്തിയ പഠനോപകരണ വിതരണം ഏറെ സന്തോഷത്തോടെയാണ് സ്കൂൾ അധികൃതരും വിദ്യാർത്ഥികളും ഏറ്റു വാങ്ങിയത്. ഒരു വിദ്യാർത്ഥിക്ക് പഠനത്തിനു ആവശ്യമായ വസ്തുക്കൾ എല്ലാം ഉൾപ്പെടുന്ന കിറ്റ്കളാണ്(ബാഗ്, നോട്ട് ബുക്ക്, കുട,ലഞ്ച് ബോക്സ്‌, ഇൻസ്ട്രുമെന്റ് ബോക്സ്‌, പെൻസിൽ box,പെൻസിൽ, പേന, തുടങ്ങിയവ ) വിതരണം ചെയ്തത്.

Advertisment

publive-image

തീർത്തും നിർദ്ധനരായ വിദ്യാർത്ഥികൾ പഠിക്കുന്ന എടത്തല സ്കൂൾ തിരഞ്ഞെടുക്കാം എന്ന് ഗ്ലോബൽ വൈസ് ചെയർമാൻ നൗഷാദ് ആലുവ നൽകിയ അഭിപ്രായം മാനിച്ചാണ് എടത്തല സ്കൂള്‍ തെരഞ്ഞെടുത്തത്. അത്രയും ദയനീയ അവസ്ഥയിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ ആണ് അവിടെയുള്ളത്. അവരെ സഹായിക്കാനുള്ള അവസരം വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരള ഘടകം ഒരുക്കുകയായിരുന്നു;

publive-image

ജില്ലാ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാർ മറ്റു ജനപ്രതിനിധികൾ, എടത്തല സഹകരണ ബാങ്ക് പ്രതിനിധികൾ, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ, ഒളിമ്പിയ ക്ലബ്‌ ഭാരവാഹികൾ, തുടങ്ങിയവർ അടങ്ങിയ വലിയ വേദി.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും, നാട്ടുകാരും അടങ്ങിയ വിപുലമായ സദസ്സില്‍വെച്ചു  കുട്ടികൾക്കുള്ള പഠനോപകരണങ്ങൾസെൻട്രൽ സോൺ പ്രസിഡന്റ്‌ സിദ്ധിക്ക്, സെക്രട്ടറി സൈനുൽ ആബിദീൻ, ട്രഷറർ ചാണ്ടി, ജോയിന്റ് ചാരിറ്റി കോഡിനേറ്റർ ദുർഗ, ജോയിന്റ് മീഡിയ കോഡിനേറ്റർ അബ്ദുൽ റഹ്മാൻ, പാട്രൺ നജീബ്ഖാൻ ഗ്ലോബൽ മീഡിയ കോഡിനേറ്റർ സിന്ധു സജീവ് എന്നിവർ അടങ്ങുന്ന WMF അംഗങ്ങളിൽ നിന്നും സ്കൂൾ പ്രതിനിധികൾ ഏറ്റു വാങ്ങി.

പൊതു വിദ്യാഭ്യാസ ഐക്യദാർഢ്യ ക്യാൻവാസിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി മുംതാസ്,സെൻട്രൽ സോൺ പ്രസിഡന്റ്‌ സിദ്ധിക്ക് തുടങ്ങിയവർ ഒപ്പ് വെച്ചു ഉദഘാടനം നടത്തി. തുടർന്ന് ചടങ്ങിന് എത്തിയ എല്ലാവരും വിദ്യാർത്ഥികളും ഒപ്പിട്ടും, ചിത്രരചന നടത്തിയും ഐക്യദാർഢ്യ പ്രകടനം നടത്തി

publive-image

ഭാവി തലമുറയിലെ കുഞ്ഞുങ്ങളുടെ പഠന കാര്യത്തിൽ ഇത്രയെങ്കിലും ഇടപെടാൻ കഴിഞ്ഞത് ഏറെ അഭിമാനം ജനിപ്പിച്ചു. ഇതിനു വേണ്ടി പരിശ്രമിച്ച, 273 കുട്ടികൾക്ക് ആവശ്യമായ മുഴുവൻ പഠനോപകരണങ്ങളും എത്തിച്ചു നൽകിയ ഗ്ലോബൽ മീഡിയ കോഡിനേറ്റർ സിന്ധു സജീവിനെ പ്രത്യേകം അഭിനന്ദിച്ചു.അബ്ദുൽ റഹ്മാൻ, പ്രസിഡന്റ്‌ സിദ്ധിക്ക് തുടങ്ങി ആലുവയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംഘടനയുമായി സഹകരിക്കുന്ന നിരവധി വെക്തിതങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി.

 

 

Advertisment