Advertisment

ലോക സംസ്കൃത ദിനത്തിൽ ആദ്യ സംസ്കൃത വീഡിയോ ആൽബം 'കൃതി' റിലീസ് ചെയ്തു

author-image
ഫിലിം ഡസ്ക്
Updated On
New Update

കൊച്ചി: ഇന്നലെ ലോക സംസ്കൃത ദിനം ആചരിച്ചപ്പോള്‍ ഒരു കൂട്ടം ഭാഷാപ്രേമികൾ ആദ്യ സംസ്കൃത വീഡിയോ ആൽബവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. 'കൃതി' എന്ന ഈ ആൽബം രചിച്ചിരിക്കുന്നത് നിധീഷ് ഗോപിയാണ്. വൈശാഖ് ശശികുമാർ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വേലായുധനാണ്‌. പ്രശാന്ത് പി രാജൻ, ശരത് മിത്രൻ എന്നിവരുടേതാണ് ആശയം.

Advertisment

publive-image

സാധിക വേണുഗോപാലും അർമാൻ അഗസ്റ്റിയും അഭിനയിച്ചിരിക്കുന്ന ഈ മ്യൂസിക് വീഡിയോയുടെ സംവിധാനം ജിബിൻ ജോയ് വാഴപ്പിള്ളി നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണവും ചിത്രസംയോജനവും ചെയ്തിരിക്കുന്നത് ശ്യാം. മ്യൂസിക്247ന്റെ ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ആൽബം നിർമിച്ചിരിക്കുന്നത് അപർണ മേനോനാണ്.

world someskrithi
Advertisment