Advertisment

വേള്‍ഡ് ട്രോമ വിക്ടിംസ് റിമമ്പറന്‍സ് ഡേ 2020: അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

New Update

കോഴിക്കോട്: റോഡപകടത്തില്‍ ഉള്‍പ്പെട്ടവരെ ഓര്‍മ്മിക്കുന്നതിനുവേണ്ടിയും അവരുടെ അനുഭവങ്ങളിലൂടെ റോഡ് സുരക്ഷാ സന്ദേശം മറ്റുള്ളവരിലെത്തിക്കുന്നതിന് വേണ്ടിയും നവംബര്‍ 15 ന് വേള്‍ഡ് ട്രോമ വിക്ടിംസ് റിമമ്പറന്‍സ് ഡേ ആയി ആചരിച്ചു.

Advertisment

publive-image

ഇതിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തിന്റെ നേതൃത്വത്തില്‍ റോഡപകടങ്ങളെ അതിജീവിച്ചവരുടെ അനുഭവങ്ങള്‍ പങ്കുവെക്കലും റോഡപകടങ്ങളില്‍ സ്തുത്യര്‍മായ ഇടപെടലുകള്‍ നടത്തിയ മാതൃകാ വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും ആദരിക്കുകയും മികച്ച റോഡ് സുരക്ഷാ വീഡിയോ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

റോഡ് അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രാദേശിക ഹോസ്പിറ്റലുകള്‍ക്കുള്ള അവാര്‍ഡിന് വടകര ആശ ഹോസ്പിറ്റല്‍, കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റല്‍, അരീക്കോട് മദര്‍ ഹോസ്പിറ്റല്‍ എന്നിവര്‍ അര്‍ഹരായി.

രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിന് ബിജു ടി. കെ, കെ. കെ. പുരുഷോത്തമന്‍, നിഷാദ് പി. പി, ഷിജു എം, ഹംസക്കോയ എന്നിവരും, മികച്ച റോഡപകട ബോധവത്കരണ വീഡിയോക്കുള്ള അവാര്‍ഡിന് രാഹുല്‍, നിധന്‍ ആന്റണി, ആസിഫ് എന്നിവരും അര്‍ഹരായി.

പ്രശസ്ത സിനിമാതാരം നിര്‍മ്മല്‍ പാലാഴി അവാര്‍ഡ് ദാന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതി ഷോണ്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ഫര്‍ഹാന്‍ യാസിന്‍ (സി. ഇ ഒ, ആസ്റ്റര്‍ മിംസ്), ഡോ. വേണുഗോപാലന്‍ പി. പി (ഹെഡ്, എമര്‍ജന്‍സി മെഡിസിന്‍), ഡോ. എബ്രഹാം മാമ്മന്‍ (സി. എം. എസ്), ഡോ. നൗഫല്‍ ബഷീര്‍ (ഡെപ്യൂട്ടി സി. എം. എസ്), ഡോ. കെ. എസ്. കൃഷ്ണകുമാര്‍ (ഹെഡ്, പ്ലാസ്റ്റിക് & വാസ്‌കുലാര്‍ സര്‍ജറി), ഡോ. രാമകൃഷ്ണന്‍ കെ. ജി (ഹെഡ്, റേഡിയോളജി), ഡോ. രാധേഷ് നമ്പ്യാര്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ്, ഓര്‍ത്തോപീഡിക്സ്), ഡോ. കിഷോര്‍ (ഹെഡ്, അനസ്തേഷ്യ) ഷീലാമ്മ ജോസ് (സി. എന്‍. ഒ) എന്നിവര്‍ സംസാരിച്ചു. ഡോ. വിനീത് സ്വാഗതവും ബ്രദര്‍ വൈശാഖ് നന്ദിയും പറഞ്ഞു

troma
Advertisment