Advertisment

കഥകളിലൂടെ മാത്രം കേട്ടറിഞ്ഞ പറക്കും തളികകൾക്കുമെണ്ടൊരു ദിനം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

അജ്ഞാത പറക്കും വസ്തുക്കൾ എന്നും, പറക്കും തളികകൾ എന്നുമൊക്കെ ഓമന പേരിലറിപ്പെടുന്ന യുു.എഫ്.ഒ കൾക്കുമുണ്ടൊരു ദിനം.അതാണ് യു.എഫ്.ഒ ദിനം. 1947 ജൂലൈ 2ന് റോസ്‌വെല്ലിൽ യു എസ് വ്യോമ സേനയ്ക്ക് അനുഭവപ്പെട്ട പറക്കും തളികയുടെ സാന്നിധ്യത്തിന്റെ സ്മരണാർത്തമാണ് ഈ ദിനം ആചരിക്കുന്നത്.

അജ്ഞാത ജീവിയാണെന്നും അന്യഗ്രഹ ജീവികൾ സഞ്ചരിക്കുന്ന പേടകങ്ങൾ ആണെന്നുമൊക്കെയാണ് പൊതുവെ ഇതിനെ പറയപ്പെടുന്നത്. ചിലർ ജൂലൈ 2 യു.എഫ്.ഒ ദിനമായി ആചരിക്കുമ്പോൾ മറ്റു ചിലർ ജൂൺ 24 ന് ആണ് ആചരിക്കുന്നത്.

ദശാബ്ദങ്ങൾക്ക് മുമ്പ് മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ തരം‌ പറക്കും തളികകളെ കണ്ടാതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു അമേരിക്കൻ പൈലറ്റ് ആയിരുന്ന കെന്നത്ത് അർനോൾഡ് 1947 ജൂൺ 24 പറക്കും തളികയെ കണ്ടതായി വെളിപ്പെടുത്തിയതു മുതലാണ് പൊതു സമൂഹത്തിനിടയിൽ പറക്കും തളികകളും അവയെ സൂചിപ്പിക്കുന്ന 'Flying Saucer' എന്ന പദവും പ്രചാരത്തിലായത്.

അപരിചിത പറക്കും വസ്തുക്കളെ പൊതുവിൽ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്. തിരിച്ചറിയാൻ സാധിക്കാത്ത ആകാശ വസ്തുക്കളെയാണ് പൊതുവെ യു.എഫ്.ഒ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. അന്യഗ്രഹ ജീവികളെ പറ്റിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നിഗൂഡ സംഭവങ്ങളെയും പറ്റി അറിയാൻ താൽപ്പര്യമുള്ളവരാണ് ഏറെയും.

അന്യഗ്രഹ ജീവികളുടെയും അവ സഞ്ചരിക്കുന്ന വസ്തുകളുമെക്കെ വെറും സാങ്കൽപ്പികമാണെന്ന് ശാസ്ത്രലോകം പറയുന്നുണ്ട്.എന്നാൽ അവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന തരത്തിലുള്ള അവിശ്വസനീയ റിപ്പോർട്ടുകൾ പുറത്തുവിട്ട് വാർത്തകളിൽ നിറഞ്ഞ രാജ്യമാണ് അമേരിക്ക.

tech news
Advertisment