Advertisment

ഈ മാസങ്ങളിൽ അനുഭവപ്പെടുന്നത് ലോകം ഇതുവരെ കാണാത്ത ചൂട്‌ ; കഴിഞ്ഞ രണ്ടാഴ്ചയായി ലോകമെമ്പാടും റെക്കോർഡ് താപനില; ലോകം ചുട്ടു പൊള്ളുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ന്യൂയോർക്ക്: ലോകം ഇതുവരെ കാണാത്ത ചൂടാണ് ഈ മാസങ്ങളിൽ അനുഭവപ്പെടുന്നത്. എല്ലാ രാജ്യങ്ങളിലും താപനില വർധിച്ചിരിക്കുന്നു. ലോകമെമ്പാടും റെക്കോർഡ് താപനില രേഖപ്പെടുത്തിയ കാര്യം പെൻ‌സിൽ‌വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എർത്ത് സിസ്റ്റം സയൻസ് സെന്റർ സ്ഥിരീകരിച്ചു.

Advertisment

publive-image

വരള്‍ച്ച സഹിക്കാനാവാതെ ഇന്തോനേഷ്യന്‍ വ്യോമസേന ക്ലൗഡ് ബേസ്റ്റിംഗ് നടത്തി. ചൂട് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ അത് ചരിത്രമാകും. 2017 ജൂലൈയില്‍ രേഖപ്പെടുത്തിയ ഉയർന്ന ചൂടായ 0.025സി-യെ മറികടക്കും. ഓക്സ്ഫോർഡ് സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ കാർസ്റ്റൺ ഹൌസ്റ്റൈൻ അടക്കമുള്ളവര്‍ ഇക്കാര്യം ഉറപിച്ചു പറയുന്നു. കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ക്രമാതീതമായി ഉയരുന്നതാണ് ഈ പ്രതിഭാസത്തിനു കാരണമെന്നും അവര്‍ അടിവരയിട്ടു പറയുന്നു.

യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് ഏറ്റവും ചൂടേറിയ 10 വർഷങ്ങളിൽ ഒമ്പതും ഉണ്ടായത് 2000 ആണ്ടുമുതലാണ്‌. അതിൽത്തന്നെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഈ വർഷം ഇടംപിടിക്കുമെന്നാണ് ആദ്യ ആറുമാസത്തെ ഡാറ്റകള്‍ സൂചിപ്പിക്കുന്നത്.

Advertisment