Advertisment

ഗുസ്തി താരങ്ങളായ ഗീതാ–ബബിത ഫോഗട്ട് സഹോദരിമാരുടെ ബന്ധുവും ഗുസ്തി താരവുമായ റിതിക ഫോഗട്ട് മരിച്ച നിലയില്‍

New Update

publive-image

ന്യൂഡൽഹി: രാജ്യാന്തര ഗുസ്തി താരങ്ങളായ ഗീതാ–ബബിത ഫോഗട്ട് സഹോദരിമാരുടെ ബന്ധു ഗുസ്തി താരം റിതിക ഫോഗട്ട് (17) മരിച്ച നിലയില്‍. ഗീതാ–ബബിത സഹോദരിമാരുടെ പിതാവും ദ്രോണാചാര്യ അവാർഡ് ജേതാവുമായ മഹാവീർസിങ്ങിന്റെ വീട്ടിലാണ് റിതികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. മാര്‍ച്ച് 14ന് രാജസ്ഥാനില്‍ വെച്ച് നടന്ന ടൂര്‍ണമെന്റില്‍ മത്സരിച്ച റിതിക ഒരു പോയിന്റിനാണ് പരാജയപ്പെട്ടത്. മത്സരത്തില്‍ പരാജയപ്പെട്ടതോടെ റിതിക കടുത്ത നിരാശയിലായിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറയുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

Advertisment