Advertisment

അവസാനത്തെ രോഗിയും ആശുപത്രി വിട്ടു ! വുഹാന്‍ കൊവിഡ് മുക്തമാണെന്ന അവകാശവാദവുമായി ചൈന

New Update

publive-image

Advertisment

വുഹാന്‍: കൊവിഡ് രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ കൊവിഡ് മുക്തമായെന്ന അവകാശവാദവുമായി ചൈന രംഗത്ത്. വുഹാനിലെ അവസാനത്തെ കൊവിഡ് രോഗിയും ആശുപത്രി വിട്ടതായി 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' എന്ന മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കടുത്ത പരിശ്രമത്തിന്റെ ഫലമായി ഏപ്രില്‍ 26-ഓടെ വുഹാന്‍ കൊവിഡ് മുക്തമായതായി ചൈനീസ് ആരോഗ്യ കമ്മീഷന്‍ വക്താവ് മീ ഫെംഗ് പറഞ്ഞു.

77 വയസുകാരനായ ഡിംഗ് എന്നറിയപ്പെടുന്ന ആളായിരുന്നു വുഹാനിലെ അവസാനത്തെ കൊവിഡ് രോഗിയെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.

എന്നാല്‍ വുഹാനില്‍ രണ്ടാംഘട്ട കൊവിഡ് വ്യാപനം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വുഹാന്‍ കൊവിഡ് മുക്തമാണെന്ന ചൈനയുടെ അവകാശവാദത്തില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് വ്യക്തമല്ല.

Advertisment