Advertisment

കൊറോണ വൈറസ് : ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ അഞ്ച് പേരിലേക്ക് രോഗം പരത്തി യുവതി ; പുതിയ വെല്ലുവിളിയെന്ന് ആശങ്ക

New Update

ബീയ്ജിംഗ്: കൊറോണ വൈറസ് ബാധിതയായ യുവതി രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ അഞ്ച് പേരിലേക്ക് വൈറസ് പടർത്തി . വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് പറയപ്പെടുന്ന വുഹാനില്‍ നിന്ന് 675കിലോമീറ്റർ അകലെയുള്ള അന്യംഗിലെത്തിയ ഇരുപതുകാരിയാണ് ബന്ധുക്കളായ അഞ്ച് പേരിലേക്ക് കൂടി രോഗം പരത്തിയത്.

Advertisment

publive-image

പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഒന്നുമില്ലാതെ തന്നെ വൈറസ് വ്യാപിക്കുന്നുണ്ടെന്നും ഇത് രോഗവ്യാപ്തിക്ക് വെല്ലുവിളിയാണെന്നുമാണ് വിവരം പുറത്തു വിട്ട ശാസ്ത്രജ്ഞർ പറയുന്നത്.അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേർണലിലാണ് ഈ പുതിയ കേസ് സംബന്ധിച്ച റിപ്പോർട്ട് വന്നിരിക്കുന്നത്. കൊറോണ വൈറസ് എങ്ങനെയാണ് വ്യാപിക്കുന്നതെന്നും എന്തുകൊണ്ടാണ് ഇതിനെ നിയന്ത്രിക്കാൻ കഴിയാത്തതെന്നുമുള്ള വിവരങ്ങൾ ഉൾപ്പെട്ട ജേർണലിലാണ് ഈ കേസ് സ്റ്റഡിയെപ്പറ്റി പരാമർശം.

രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ വൈറസ് ബാധ ഉണ്ടാകാമോയെന്ന ചോദ്യത്തിന് അതെ എന്നു തന്നെയാണ് ഉത്തരമെന്നാണ് ആരോഗ്യവിദഗ്ധനായ ഡോ.വില്യം ഷഫ്നെറും വ്യക്തമാക്കിയിരിക്കുന്നത്. ഈ കേസ് സ്റ്റഡിയിലെ യുവതി ഇക്കഴിഞ്ഞ ജനുവരി 10നാണ് വുഹാനിൽ നിന്ന് അന്യാഗിലെത്തിയത്. നിരവധി ബന്ധുക്കളെയും സന്ദർശിച്ചിരുന്നു.

Advertisment