Advertisment

പുതുവര്‍ഷത്തില്‍ പുതിയ ഫീച്ചറുമായി ഷവോമി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി: പുതുവര്‍ഷത്തോടനുബന്ധിച്ച് വിപണി കീഴടക്കാന്‍ ഷവോമി എത്തുന്നു. 48 മെഗാപിക്‌സല്‍ സെന്‍സറുള്ള ഫോണുമായാണ് ഷവോമി എത്തുന്നത്. സ്മാര്‍ട്‌ഫോണിന്റെ ടീസര്‍ ഷാവോമി പുറത്തുവിട്ടു. ഫോണിന് പിറകില്‍ 48 മെഗാപിക്‌സല്‍ ക്യാമറ എന്ന് എഴുതിയതിന്റെ ഒരു ക്ലോസ് അപ്പ് ഇമേജ് ആണ് പുറത്തുവിട്ടത്.

Advertisment

എല്‍ഇഡി ഫ്‌ളാഷ് ലൈറ്റും ഒപ്പമുണ്ട്. എത്ര ക്യാമറാ സെന്‍സറുകള്‍ ആണ് ഫോണില്‍ ഉണ്ടാവുകയെന്ന് ചിത്രം വ്യക്തമാക്കുന്നില്ല. എന്തായാലും ഫോണ്‍ ഇടത് ഭാഗത്ത് മുകളിലായാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് ചിത്രത്തില്‍ നിന്നും മനസിലാക്കാം.

publive-image

48 മെഗാപിക്‌സല്‍ ക്യാമറയുമായി ഒരു സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്ന ആദ്യ കമ്പനിയായിരിക്കും ഷാവോമി. സോണിയുടെ ഐഎംഎക്‌സ് 586 സെന്‍സറോ, സാംസങ് ജിഎം വണ്‍ സെന്‍സറോ ആയിരിക്കും ഇതില്‍ ഉപയോഗിക്കുക. ഫോണ്‍ ജനുവരിയില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത് എന്നല്ലാതെ ഫോണിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല.

Advertisment