Advertisment

മടക്കി ഒതുക്കിവെയ്ക്കാം...രണ്ട് ഭാഗവും മടക്കാവുന്ന ഷവോമിയുടെ ഫോണ്‍...സ്മാര്‍ട്ട് ഫോണിന്റെ ടീസര്‍ കാണാം

author-image
admin
Updated On
New Update

രണ്ട് ഭാഗവും മടക്കാവുന്ന ഫോണ്‍. അതാണ് ഷവോമി സ്പെഷ്യല്‍. ഈ സ്മാര്‍ട്ട്‌ഫോണിന്റെ ടീസര്‍ പുറത്തുവന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ ‘മടക്കിഫോണ്‍’ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മടക്കാവുന്ന സ്മാര്‍ട്ട്ഫോണിന്‍റെ പണിപ്പുരയിലാണെന്ന് കമ്പനി പ്രസിഡന്റ് ലിന്‍ബിന്‍ തന്നെ വ്യക്തമാക്കുന്നു. മടക്കുമ്പോള്‍ ചെറിയ രീതിയില്‍ വീതി കൂടുതലുള്ള ഫോണായും അല്ലാത്തപ്പോള്‍ ട്ബാലറ്റ് പോലെയുമായിരിക്കും.

https://www.youtube.com/watch?time_continue=32&v=w3-aDOMI6Mk

എന്നാല്‍ ഫോണിനെക്കുറിച്ചോ അതിലുപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യകളെ സംബന്ധിച്ചോ കമ്പനി ഇപ്പോള്‍ ഒന്നും പറയുന്നില്ല. വൈകാതെ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

ഷവോമിയുടെ മുഖമുദ്രയായ വിലക്കുറവ് ഈ ഫോണിനും പ്രതീക്ഷിക്കാം. അതേസമയം സാംസങിന്റെ മടക്കാവുന്ന ഫോണ്‍ അടുത്ത് തന്നെ അവതരിപ്പിച്ചേക്കും.

വാവേയ്, ലെനോവ എന്നിവരും മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2019 മടക്കിവെക്കാവുന്ന ഫോണുകളുടെ വര്‍ഷം കൂടിയാണെന്നാണ് ടെക് ലോകത്തെ സംസാരം.

Advertisment