Advertisment

ക്രിസ്തുമസ് സമ്മാനമായി അടച്ചുവീട്ടിയത് 5000 കുടുംബങ്ങളുടെ ചികിത്സാ ചിലവുകള്‍

New Update

ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയ ലോസ് ആഞ്ചല്‍സിലെ ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ച് ക്രിസ്തുമസ് സമ്മാനമായി 5000 കുടുംബങ്ങളുടെ കുടിശ്ശികയായി കിടന്നിരുന്ന ഏകദേശം 5.3 മില്യണ്‍ ഡോളര്‍ അടച്ചു വീട്ടി മാതൃകയായി.

Advertisment

publive-image

ചികിത്സക്ക് ഭാരിച്ച ചിലവുകള്‍ നല്‍കിയിട്ടും, കുടിശ്ശികയായി കിടന്നിരുന്ന തുകയാണ് ചര്‍ച്ചിന്റെ കാരുണ്യം കൊണ്ട് അടച്ചു വീട്ടാനായത്.ലോസ് ആഞ്ചല്‍സിലെ സമീപ പ്രദേശങ്ങളില്‍ നിന്നും ഏറ്റവും അര്‍ഹതപ്പെട്ട 20 കേന്ദ്രങ്ങളില്‍ താമസിക്കുന്ന ചര്‍ച്ച് അംഗങ്ങള്‍ക്കാണ് വിശ്വാസികളുടെ സഹകരണത്തോടെ കുടിശ്ശിഖ തീര്‍ക്കാന്‍ കഴിഞ്ഞതെന്ന ക്രിസ്ത്യന്‍ അസംബ്ലി ബഹു. മുതിര്‍ന്ന പാസ്റ്റര്‍ ടോം ഹൂസ് പറഞ്ഞു.

5555 കുടുംബങ്ങള്‍ക്ക് അവരുടെ കടങ്ങള്‍ എല്ലാം വീട്ടിയതായി ബന്ധപ്പെട്ടവരില്‍ നിന്നും ലഭിച്ച കത്തുകളാണ് അവര്‍ക്ക് ഞങ്ങള്‍ നല്‍കിയ ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനം പാസ്റ്റര്‍ പറഞ്ഞു.

ക്രിസ്തുമസ്സിന്റെ ഏറ്റവും വലിയ സന്ദേശമെന്നത് പിതാവായ ദൈവം തന്റെ സൃഷ്ടിയായ മനുഷ്യവര്‍ശത്തെ ഏറ്റവും അധികമായി സ്‌നേഹിച്ചു എന്നതാണ് ആ സ്‌നേഹം സമസൃഷ്ടങ്ങളോട് നാം പ്രകടിപ്പിക്കുമ്പോള്‍ മാത്രമാണ് ക്രിസ്തുമസ് ധന്യമായി തീരുന്നതെന്നും പാസ്റ്റര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള മഹനീയ മാതൃകകള്‍ പിന്തുടരുമ്പോള്‍ ഇതര ക്രൈസ്തവ സഭകളും, ചര്‍ച്ചകളും മുന്നോട്ട് വന്നാല്‍ അതിനും വലിയ സന്ദേശം ക്രിസ്തുമസ്സിനോടനുബന്ധിച്ചു വേറെയില്ലെന്നും പാസ്റ്റര്‍ പറഞ്ഞു.

xmas celebration
Advertisment