Advertisment

ഈ മാസത്തേത് ക്രിസ്മസ് കിറ്റ് !‌ ഇത്തവണ കടല മുതൽ മാസ്‌ക് വരെ

New Update

തിരുവനന്തപുരം : കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യക്കിറ്റിന്റെ ഡിസംബർ മാസത്തെ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഈ മാസത്തേത് ക്രിസ്മസ് കിറ്റായാണ് നൽകുന്നത്.  11 ഇനമാണ്‌ കിറ്റിലുണ്ടാവുക. ഒപ്പം മാസ്കും ഉണ്ടാകും.

Advertisment

publive-image

കടല–- 500 ഗ്രാം, പഞ്ചസാര– 500 ഗ്രാം, നുറുക്ക്‌ ഗോതമ്പ്‌– ഒരു കിലോ, വെളിച്ചെണ്ണ– അര ലിറ്റർ, മുളകുപൊടി– 250 ഗ്രാം, ചെറുപയർ– 500 ഗ്രാം, തുവരപ്പരിപ്പ്‌– 250 ഗ്രാം, തേയില– 250 ഗ്രാം, ഉഴുന്ന്‌– 500 ഗ്രാം, ഖദർ മാസ്‌ക്‌– രണ്ട്‌, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ക്രിസ്‌മസ്‌ കിറ്റ്‌.

എല്ലാ കാർഡുടമകൾക്കും റേഷൻകടകൾ വഴി കിറ്റ്‌ ലഭിക്കുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബർ അഞ്ചാക്കി നിശ്ചയിച്ചു.

നവംബറിലെ കിറ്റ് വിതരണം ഇതോടൊപ്പം തുടരും. നവംബറിലെ റീട്ടെയിൽ റേഷൻ വിതരണവും അ‍്ചുവരെ ദീർഘിപ്പിച്ചതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.

xmas kit
Advertisment