/sathyam/media/post_attachments/lDiYSr9RDIxCaWfKjjuo.jpg)
ക്രിസ്തുമസ്സ് സഞ്ചാരികളെ വരവേൽക്കാൻ ബെത്ലെഹേം ഒരുങ്ങിക്കഴിഞ്ഞു.
/sathyam/media/post_attachments/RB8CtJns2kNYmfSeCelo.jpg)
കോവിഡ് കാലത്തെ രണ്ടുവർഷ ഇടവേളയ്ക്കുശേഷം ടൂറിസം മേഖല അതിൻ്റെ പൂർണനിലയിൽ വീണ്ടെടുപ്പു നടത്തിയിട്ടില്ലെങ്കിലും, സന്ദർശകരുടെ പ്രവാഹം പ്രോത്സാഹജനകമായ സന്ദേശമാണ് ക്രിസ്തുമസ്സ് കാലത്ത് നൽകുന്നത്.
/sathyam/media/post_attachments/fX3cLWDcolGM7uVHyQV8.jpg)
ഇത്തവണ ബത്ലെഹേം തയ്യറെടുപ്പിലാണ്. സമീപ വർഷങ്ങളിലെ ലോക്ക്ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും മൂലം ഹോളി ലാൻഡ് ആരാധനാലയങ്ങൾ സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് കഴിഞ്ഞിരുന്നില്ല.
/sathyam/media/post_attachments/KOariTJfpihXcpQ0AXDv.jpg)
2022 ഒരു പുത്തനുണർവാണ് സമ്മാനിക്കുന്നത്. ലോകമെമ്പാടു നിന്നും സന്ദർശകരും ക്രിസ്തുമത വിശ്വാസികളും ക്രിസ്തുദേവന്റെ ജന്മസ്ഥലമായ ഇസ്രായേൽ നിയന്ത്രിത വെസ്റ്റ് ബാങ്കിലുള്ള ബെത്‌ലെഹേമും യെരുശലേമും സന്ദർശിക്കാൻ വന്നുകൊണ്ടിരിക്കുകയാണ്.
/sathyam/media/post_attachments/RAIj1nsPjfOO4BE9xp2A.jpg)
ഇക്കൊല്ലം അത്ര മികച്ചതാകില്ലെങ്കിലും 2023 ൽ സന്ദർശകരുടെ എണ്ണം കുതിച്ചുയരുമെന്നും ബിസിനസ്സ് മികച്ചതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ബെത്‌ലഹേം ഹോട്ടൽ ഉടമയായ അർജ പറയുന്നു.
/sathyam/media/post_attachments/9k1O2MfFxREnM4b8BULM.jpg)
കാരണം ലോകം മുഴുവൻ, പ്രത്യേകിച്ച് ക്രിസ്ത്യൻ മത വിശ്വാസികളെല്ലാം ഈ വിശുദ്ധ നാട് ജീവിതത്തിൽ ഒരുതവണയെങ്കിലും കാണാനാഗ്രഹിക്കുന്നവരാണ്.
/sathyam/media/post_attachments/zpYQTiRuNd63EolXNJaw.jpg)
പലസ്തീൻകാർക്ക് സ്വന്തമായി വിമാനത്താവളമില്ലാത്തതിനാൽ, അന്താരാഷ്ട്ര സന്ദർശകരെല്ലാം ഇസ്രായേൽ വഴിയാണ് വരുന്നത്.
/sathyam/media/post_attachments/YZq1aYfNKBq1Zf1lMFDH.jpg)
ക്രിസ്മസ് കാലയളവിൽ ആ ഒരാഴ്ചക്കാലം മാത്രം ഏകദേശം 1,20,000 സന്ദർശകരെയാണ് ഇസ്രായേൽ ടൂറിസം മന്ത്രാലയം പ്രതീക്ഷിക്കുന്നത്. 2019 ൽ ഒന്നരലക്ഷം ആളുകളാണ് എത്തിയിരുന്നത്.
/sathyam/media/post_attachments/8ak4EkWGP1DWNhqDfOK5.jpg)
ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ കൊറോണ വൈറസിന് മുമ്പത്തെ അതേ അവസ്ഥയിലേക്കുതന്നെ ഞങ്ങൾ ഈ വർഷം മടങ്ങും, ഒരുപക്ഷേ അതിലും മികച്ചതായിരിക്കും എന്നാണ് ബെത്‌ലഹേം മേയർ ഹന്ന ഹനാനിയ പറഞ്ഞത്.
/sathyam/media/post_attachments/BHy0gtB1FdAa684HAmF6.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us