Advertisment

മുണ്ടിന്റെ കുത്തഴിക്കാത്തതിന് മുഖത്തടിച്ച പൊലീസുകാരനോട് പ്രതിഷേധിച്ച് നൈറ്റി വേഷമാക്കി; നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് സമ്പാദ്യം കത്തിച്ചും വാര്‍ത്തകളില്‍ ഇടം നേടി; കടയ്ക്കല്‍ സ്വദേശി യഹിയ അന്തരിച്ചു

New Update

publive-image

കൊല്ലം: മുണ്ട് മടക്കിക്കുത്തിയത് അഴിച്ചിടാത്തതിന് എസ് ഐ മുഖത്തടിക്കുന്നു, പിന്നീട് അങ്ങോട്ട് തന്റെ വസ്ത്രത്തിലൂടെ പ്രതിഷേധം, അപമാനിക്കപ്പെട്ട ആ നിമിഷം മുതൽ വേഷം മുണ്ടിൽ നിന്ന് നൈറ്റിയിലേക്ക് മാറ്റി. ഇതുപോലെ പ്രതിഷേധത്തിന്‍റെ വേറിട്ട വഴികളിലൂടെ ശ്രദ്ധേയനായ കൊല്ലം കടയ്​ക്കൽ കുമ്മിൾ മുക്കുന്നം ആർ.എം.എസ് തട്ടുകട ഉടമ പുതുക്കോട് റുക്സാന മൻസിലിൽ യഹിയ (80) നിര്യാതനായി.

നോട്ട് നിരോധനത്തെ തുടര്‍ന്ന് സമ്പാദ്യം കത്തിച്ച് പ്രതിഷേധിച്ചും യഹിയ ശ്രദ്ധേയനായിരുന്നു. മൂല്യം നഷ്ടപ്പെട്ട 23,000 രൂപയുടെ നോട്ടുകള്‍ കത്തിച്ച്, പാതി മീശയും പിന്നീട് പാതി മുടിയും വടിച്ചുകളഞ്ഞ്‌, പ്രധാനമന്ത്രി രാജിവെക്കുംവരെ ഇനി മീശ വെക്കില്ലെന്ന് പ്രഖ്യാപിച്ച യഹിയ ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. മാസങ്ങളായി രോഗശയ്യയിലായിരുന്നു യഹിയ.

Advertisment