Advertisment

ബോളിവുഡ് താരം യാമി ഗൗതം വിവാഹിതയായി

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് താരം യാമി ഗൗതവും ബോളിവുഡ് സംവിധായകന്‍ ആദിത്യ ധറും വിവാഹിതരായി. കൊവിഡ് സാഹചര്യത്തില്‍ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവച്ചു.

Advertisment

publive-image

“അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇന്ന് ഞങ്ങള്‍ വിവാഹിതരായി. ഈ സന്തോഷകരമായ നിമിഷം ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളോടൊപ്പം ആഘോഷിച്ചു.

സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്ര ആരംഭിക്കുമ്പോള്‍, നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു”- വിവാഹചിത്രം പങ്കു വച്ച് യാമി സോഷ്യൽ മീഡിയയിൽ കുറിച്ചു.‘ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്കി’ലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്‍. ചിത്രത്തില്‍ യാമി ഗൗതവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

yami goutham
Advertisment