Advertisment

യാര ഇസ്‌ലാമിക് മദ്‌റസ്സ- അഡ്മിഷന്‍ തുടരുന്നു .

author-image
admin
Updated On
New Update

റിയാദിലെ യാര ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ മലയാളികള്‍ക്ക് വേണ്ടി പ്രത്യേകമായി നടത്തുന്ന  യാര ഇസ്‌ലാമിക് മദ്‌റസ്സ വാര്‍ഷിക അവധി കഴിഞ്ഞ് സപ്തമ്പര്‍ ആദ്യവാരം പുനരാരംഭിക്കുമെന്ന്  പ്രിന്‍സിപ്പാള്‍ അബ്ദു റഹ്മാന്‍ മദീനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisment

publive-image

ശനിയാഴ്ച രാവിലെ ഏഴു മണി മുതല്‍ ഒരു മണിവരെയാണ് പ്രവര്‍ത്തി സമയം. കെട്ടിലും മട്ടിലും ആകര്‍ഷണീയമായതും പരിഷ്‌കരിച്ചതുമായ പുതിയ പാഠപുസ്തകങ്ങള്‍ വിതരണത്തിന് എത്തിയിട്ടൂണ്ട്.എല്‍.കെ.ജി. മുതല്‍ മലയാള ഭാഷാപഠനത്തിന് പ്രത്യേകം പുസ്തകവും പരിശീലനവും നല്‍കുന്നതും മലയാളത്തിലുള്ള ലളിതമായ പാഠ്യ പദ്ധതിയും പഠന ഭാരം കുറക്കും.

>ഖുര്‍ആന്‍ പഠനത്തിനും ഹിഫ്‌ള് പരിശീലനത്തിനും സൗകര്യമുണ്ട്. ധാര്‍മ്മിക ബോധത്തോടെ കുട്ടികളെ പരിശീലിപ്പിക്കുകയും പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട അറബി ഭാഷാപഠനത്തോടൊപ്പം കര്‍മ്മപരവും വിശ്വാസ പരവും ഇസ്‌ലാമിക ചരിത്രങ്ങളും സംസ്‌കാരങ്ങളും മനശാസ്ത്രപരമായി പഠിപ്പിക്കാന്‍ കഴിവുറ്റ അദ്ധ്യാപനവും മദ്‌റസ്സയുടെ സവിശേഷതയാണ്.

വിശാലമായ ക്‌ളാസ്സ് മുറികളും കളിസ്ഥലവും ശാസ്ത്രീയ പഠന രീതിയും സമ്മേളിച്ചതിനാല്‍ മാനസ്സിക ഉല്ലാസത്തോടെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ട്. ആഴ്ചയില്‍ ഒരു ദിവസം എന്നതിനാല്‍ വാരാന്ത ഒഴിവ് ദിവസമായ വെള്ളിയാഴ്ച കുടുംബത്തോടെ ആനന്ദിക്കാനും സൗകര്യപ്പെടുന്നത് യാര ഇസ്‌ലാമിക് മദ്‌റസ്സയുടെ മാത്രം പ്രത്യേകതയാണ്.

publive-image

സ്‌കൂള്‍ മനേജ്‌മെന്റിന്‍െ മേല്‍നോട്ടവും ഔദ്യോഗിക രംഗത്തുനിുള്ള പ്രത്യേക അംഗീകാരേേത്താടെയും പ്രവര്‍ത്തിക്കു സ്ഥാപനമാണിത്.സൗദി മതകാര്യവകുപ്പിന്റെ മേല്‍നോട്ടത്തിലുളള ദഅവാ സെന്റുകളുടെ അംഗീകൃത പാഠ്യപദ്ധതിയാണ് നടപ്പിലാക്കിയിരിക്കുന്നത്.

മദ്‌റസ്സാ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളായ സ്‌പോര്‍ട്‌സ്,സാഹിത്യ അഭിരുചി പരിപോഷിപ്പിക്കുന്നതിനും പരിമിതമായ രീതിയില്‍ പരിശീലനവും ശിക്ഷണവും നല്‍കാറുണ്ട്. എല്‍.കെ.ജി. മുതല്‍ ആറാം ക്‌ളാസ്സ വരേയുള്ള അഡ്മിഷന്‍ ആരംഭിച്ചതായി ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു,

കൂടുതല്‍ വിവരങ്ങള്‍ക്ക് അഡ്മിനിേേഷ്ട്രഷന്‍ ഓഫീസമുമായും ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുതാണ്. (0509973072) (0508925089),(055478818)

Advertisment