Advertisment

കണ്ണൂർ ജില്ലയിലെ 1671 പ്രശ്ന ബാധിത ബൂത്തുകളിൽ സുരക്ഷ കർശനമാക്കിയതായി എസ്പി യതീഷ് ചന്ദ്ര: സമാധാനപരമായ പോളിംഗിന് തടസം നിന്നാൽ കരുതൽ തടങ്കലിലാക്കും: കള്ളവോട്ട് തടയാൻ 1,500 ബുത്തുകളിൽ വീഡിയോ ക്യാമറകൾ : എട്ടായിരത്തോളം പൊലീസുകാരെ കണ്ണൂർ ജില്ലയിൽ വിന്യസിച്ചു: മലയോര മേഖലയിലെ 64 ബൂത്തുകൾക്ക് മാവോയിസ്റ്റ് ഭീഷണി

New Update

publive-image

Advertisment

കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലുൾപ്പെട്ട കണ്ണൂർ ജില്ലയിലെ 1671 പ്രശ്ന ബാധിത ബൂത്തുകളിൽ സുരക്ഷ കർശനമാക്കിയതായി കണ്ണൂർ എസ്പി യതീഷ് ചന്ദ്ര.

സമാധാനപരമായ പോളിംഗിന് തടസം നിന്നാൽ കരുതൽ തടങ്കലിലാക്കും. കള്ളവോട്ട് തടയാൻ 1,500 ബുത്തുകളിൽ വീഡിയോ ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലയിൽ എട്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും.

മലയോര മേഖലയിലെ 64 ബൂത്തുകൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. ഇവിടങ്ങളിൽ തണ്ടർ ബോൾട്ട് ഉൾപെടെ ട്രിപ്പിൾ ലോക്ക് സംരക്ഷണം ഒരുക്കും. സമാധാനപരമായ പോളിംഗിന് തടസം നിൽക്കുന്നവരെ കരുതൽ തടങ്കലിലാക്കുമെന്നും രാഷ്ട്രീയ പാർട്ടികൾ സംയമനത്തോടെ പെരുമാറണമെന്നും എസ്പി ആവശ്യപ്പെട്ടു.

Advertisment