Advertisment

യാത്രാ കുവൈത്ത്, പ്രളയദുരിതാശ്വസ നിധി അംഗങ്ങൾക്ക് കൈമാറി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്: കേരളത്തിലും, കുവൈറ്റിലും പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച അംഗങ്ങക്ക് യാത്രാ കുവൈത്ത് ധനസഹായം നൽകി.

Advertisment

ഡിസംബർ 15 ശനിയാഴ്ച മെട്രോ മെഡിക്കൽ ക്ലീനിക് ഹാളിൽ വച്ചു നടത്തിയ യാത്രാ ടാക്സി ഓൺലെയി൯ മീറ്റിംഗിലാണ് ധനസഹായം കൈമാറിയത്. കഴിഞ്ഞ 4 വർഷക്കാലമായി കുവൈറ്റ് സമൂഹത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്ന മലയളി ടാക്സി ഡൈവർമാരുടെ സംഘടനയായ യാത്രാ കുവൈത്ത് ഓൺലെയി൯ ടാക്സി ആപ്ലിക്കേഷ൯ ആരംഭിക്കുന്നു.

publive-image

യാത്രക്കാർക്ക് വിശ്വാസയോഗ്യമായ സർവ്വീസുകൾ നൽകുകയും, ടാക്സിയാത്രയെ കൂടുതൽ സുതാര്യമാക്കുകയും ചെയ്യുക എന്നലക്ഷ്യവും, കുതിച്ചുപായുന്ന സങ്കേതിക വിദ്യയോടൊപ്പം സഞ്ചരിക്കാ൯ സന്നദ്ധരാണ് ഞങ്ങൾ ടാക്സി തൊഴിലാളികൾ എന്ന ശുഭാപ്തി വിശ്വാസവുമായി സംഘടനയുടെ ബാനറിൽ ഓൺലെയി൯ ടാക്സി സർവ്വീസുകൾ ആരംഭിക്കുകയാണ്. അംഗങ്ങളിൽ നിന്നും നിശ്ചിത തുക ഷെയറായി സ്ഥീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 2019 ജനുവരി ആദ്യവാരം ആപ്ലിക്കേഷ൯ യാത്രക്കാർക്ക് ഉപയോഗിച്ച് തുടങ്ങാ൯ കഴിയും. യാത്രാ കുവൈത്തിന്റെ 5 ആം വാർഷിക വർഷമായ 2019 ൽ കുവൈത്തിലെ യാത്രക്കാർക്കും, ടാക്സിഡ്രൈവേഴ്സിനും നൽകുന്ന പുതുവർഷ സമ്മാനമാണ് ഓൺലെയി൯ യാത്രാ ടാക്സി ആപ്ലിക്കേഷ൯.

publive-image

പ്രസ്തുത യോഗത്തിൽ അംഗങ്ങളിൽ നിന്നും സമാഹരിച്ച പ്രളയദുരിതാശ്വാസ തുകയിൽ നിന്നും മൊത്തം 420 ദിനാർ വിവിധ അംഗങ്ങൾക്ക് നഷ്ടപരിഹാരമായി നൽകി.

publive-image

കേരളപ്രളയത്തിൽ വീടുകൾക്ക് കേടുപാടുകൾ പറ്റിയ സോളമ൯ മാർട്ടിനും, പ്രകാശ് കാലിക്കറ്റിനും, 20,000 രൂപ വീതവും, കുവൈറ്റ് പ്രളയത്തിൽ ടാക്സി വാഹനത്തിന് ഗുരുതര തകരാറുകൾ സംഭവിച്ച ബാബു എം സി യ്ക്ക് 200 ദിനാറും, അലക്സ് അബ്ബാസിയയ്ക്ക് 50 ദിനാറും നൽകി സഹായിച്ചു. യാത്രയുടെ ഫാഹഹീൽ പ്രസിഡന്റ് സനൂപ് കോട്ടയം, അബ്ബാസിയ സെക്രട്ടറി ജാബിർ വയനാട്, സാൽമിയ പ്രസിഡന്റ് രാജേഷ് പാലാ, സാൽമിയ ട്രഷറർ സുജിത്ത് പൊറ്റമ്മൽ എന്നിവർ ധനസഹായം കൈമാറി.

publive-image

യോഗത്തിൽ പ്രസിഡന്റ് അനിൽ ആനാട് നിർമ്മാണത്തിലിരിക്കുന്ന ആപ്ലിക്കേഷന്റെയും, വെബ്സെറ്റിന്റെയും പ്രസന്റേഷ൯ പ്രദർശിപ്പിച്ച് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി ജിസ്മോൻ ചോക്കോ സ്വാഗതവും, മു൯ ജനറൽ സെക്രട്ടറി നിസാർ പുനലൂർ, മു൯ പ്രസിഡന്റ് മനോജ് മഠത്തിൽ, ഉപദേശകസമിതി അംഗം ഷെബീർ മൊയ്തീ൯, ചാരിറ്റി കൺവീനർ വിഷാദലി, ജോയിന്റ് ട്രഷറർ മാത്യൂ മത്തായി എന്നിവർ ആശംസയും, ട്രഷറർ അനൂപ് ആറ്റിങ്ങൾ നന്ദിയും അർപ്പിച്ചു.

publive-image

kuwait
Advertisment