Advertisment

യാത്രാ കുവൈത്ത് ചികിത്സാ സഹായം നൽകി

New Update

കുവൈത്ത്: യാത്രാ കുവൈത്ത് അബ്ബായസിയ യൂണിറ്റ് അംഗം ദീപുവിന്റെ പിതാവ് കഴിഞ്ഞ 10 മാസമായി ചികിത്സയിലാണ്. തിരുവന്തപുരം പാച്ചല്ലൂർ എെറ സ്വദേശി സ്വർണ്ണപ്പ൯ റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു.

Advertisment

publive-image

അപകടത്തിൽ കാലുകൾക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. കഴിഞ്ഞ പത്ത് മാസത്തെ ചികിത്സക്കായ് 13 ലക്ഷത്തിലധികം രൂപ ചിലവായി, കുടുംബം കടത്തിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ വരെ ചിലവുവരുന്ന ഒരു ഒപ്പറേഷ൯ കൂടി അടിയന്തിരമായി വേണം എന്നു ഡോക്ടർ പറഞ്ഞു.

ഈതുക കണ്ടെത്താ൯ ഒരു വഴിയും കാണാതെ വന്നപ്പോൾ മക൯ ദീപു അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകൾ സ്വന്തം സംഘടനയെ അറിയിക്കുകയായിരുന്നു. യാത്രാ കുവൈത്തിന്റെ ചാരിറ്റി കമ്മറ്റി തുടർന്ന് അന്യേഷിക്കുകയും, ഒരു ലക്ഷം രൂപ അനുവധിക്കുകയും ചെയ്തു.

യാത്രയുടെ കേന്ദ്ര കമ്മറ്റി ട്രഷറർ അനൂപ് ആറ്റിങ്ങൾ, യൂണിറ്റ് പ്രസിഡന്റ് പ്രമോദ്, സെക്രട്ടറി ജാബിർ, ട്രഷറർ ഷിബു അമ്പാട്ട്, എന്നിവരുടെ സാന്നിധ്യത്തിൽ ചാരിറ്റി കൺവീനർ വിഷാദലി തുക ദീപുവിന് കൈമാറി.

kuwait
Advertisment