Advertisment

റവ.ഫാദർ ഷിജു മാത്യംവിനും സഹവികാരി ഡീക്കൻ റവ. ജോബി ജോണിനും ഇടവക യാത്രയയപ്പ് നല്കി

New Update

നിരണം: സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ.ഫാദർ ഷിജു മാത്യംവിന് വിശ്വാസിസമൂഹം യാത്രയയപ്പ് നല്കി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ ട്രസ്റ്റി അജോയി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

Advertisment

publive-image

റെന്നി തോമസ്, പോൾ വർഗീസ്, അനീഷ് ജോൺ ഏലിയാമ്മ ജോൺ, റാണി സിജി എന്നിവർ ചേർന്ന് ഉപഹാരവും യാത്രമംഗള പത്രവും സമ്മാനിച്ചു.2014ൽ ആണ് നിരണത്ത് പ്രേഷിത പ്രവർത്തനത്തിന് റവ.ഫാദർ ഷിജു മാത്യം എത്തിയത്.റവ.ഫാദർ ഷിജു മാത്യം, ഡീക്കൻ റവ. ജോബി ജോൺ, ബെറ്റി ഷിജു എന്നിവർ മറുപടി പ്രസംഗം നടത്തി.

publive-image

സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ പ്രഥമ വികാരിയായിരിക്കുമ്പോൾ തന്നെ സൗമ്യവും നിഷ്ക്കളങ്കവും, പക്ഷപാതരഹിതവുമായ പെരുമാറ്റത്തിലൂടെ നിരാലംബ സമൂഹത്തിൻ്റെ ഹൃദയമിടിപ്പുകളെ തിരിച്ചറിഞ്ഞ് സാമൂഹിക- സാംസ്കാരിക- ജീവകാരുണ്യ - ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ സ്നേഹനിധിയായ റവ.ഫാദർ ഷിജു മാത്യം അച്ചൻ്റെ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നുവെന്ന് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള ആശംസ സന്ദേശത്തിൽ പറഞ്ഞു.

സൗഹൃദ വേദിയുടെ നേതൃത്വത്തിൽ രക്ഷാധികാരി റവ.ഫാദർ ഷിജു മാത്യം അച്ചന് യാത്രയയപ്പ് നല്കി. സെക്രട്ടറി വിൻസൻ പൊയ്യാലുമാലിൽ, ട്രഷറർ സുരേഷ് പരുത്തിക്കൽ എന്നിവർ ചേർന്ന് ഉപഹാരവും യാത്രമംഗള പത്രവും സമ്മാനിച്ചു.

yathrayapp
Advertisment