Advertisment

സ്ത്രീ സുരക്ഷയ്ക്കായി നിര്‍മിച്ച നിയമം എന്തുകൊണ്ട് കാര്യക്ഷമമായി നടപ്പാക്കുന്നില്ല.. നീതിന്യായ വ്യവസ്ഥയ്ക്ക് പുറത്ത് നടത്തുന്ന കൊലപാതകങ്ങള്‍ പരിഹാരമല്ലെന്ന് സീതാറാം യെച്ചൂരി

New Update

ന്യൂഡല്‍ഹി: സ്ത്രീകളുടെ സുരക്ഷയെ പറ്റിയുള്ള ഗൗരവതരമായ ആശങ്കകള്‍ക്ക് നീതിന്യായ വ്യവസ്ഥയ്ക്ക് പുറത്ത് നടത്തുന്ന കൊലപാതകങ്ങള്‍ പരിഹാരമല്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

Advertisment

publive-image

ഓരോ പൗരന്‍റെയും ജീവിതവും അന്തസ്സും എങ്ങിനെയെല്ലാം സുരക്ഷിതമാക്കുന്നു എന്നതാണ് പരിഷ്‌കൃത സമൂഹത്തെ അടയാളപ്പെടുത്തുന്നത് നീതി നടത്തിപ്പ് പ്രതികാരമായി മാറരുത്.

2012 ലെ ഡല്‍ഹി കുറ്റകൃത്യത്തിനുശേഷം സ്ത്രീ സുരക്ഷയ്ക്കായി നിര്‍മിച്ച നിയമം എന്തുകൊണ്ട് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും യെച്ചൂരി ചോദിച്ചു

yechoori
Advertisment