Advertisment

'കന്നഡ നാടക'ങ്ങൾക്ക് വിരാമം;യെഡിയൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ

New Update

publive-image

Advertisment

അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി ക്ഷണിച്ചു. നാളെ 9.30ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയുമായി നിയമവശങ്ങൾ ചർച്ച ചെയ്ത ശേഷമാണ് ഗവർണർ ബിജെപിയെ ക്ഷണിച്ചത്. നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നു ഗവർണർ അറിയിച്ചിരുന്നു. കോൺഗ്രസും ബിജെപിയും സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചു സമീപിച്ചതോടെയാണു ഗവർണർ നിയമോപദേശം തേടിയത്.

ഇതിനിടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ്, ജെഡിഎസ്, ബിജെപി എംഎൽഎമാരെ അതാതു പാർട്ടികൾ റിസോര്‍ട്ടുകളിലേക്കു മാറ്റി. കർണാടകയിൽ സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശം ഉന്നയിച്ചു ജെഡിഎസ്– കോണ്‍ഗ്രസ് സംഘം ഗവര്‍ണറെ കണ്ടു. ‌സിദ്ധരാമയ്യയുടെയും എച്ച്.ഡി.കുമാരസ്വാമിയുടെയും നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. എംഎൽഎമാരുടെ പിന്തുണ അറിയിച്ചുള്ള കത്തുകള്‍ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്കു കൈമാറി. എല്ലാ എംഎല്‍എമാരെയും അണിനിരത്താന്‍ ഗവര്‍ണറുടെ അനുമതിയില്ലാത്തതിനാൽ സാധിച്ചില്ല. സുപ്രീംകോടതി വിധികളുടെ പകര്‍പ്പ് പ്രതിനിധി സംഘം ഗവര്‍ണര്‍ക്കു കൈമാറി. അതിനിടെ, ബിജെപിയെയാണു ഗവർണർ ആദ്യം ക്ഷണിക്കുക എന്ന സൂചനകള്‍ പുറത്തുവന്നതോടെ നിയമവഴി തേടാന്‍ ജെഡിഎസ് തീരുമാനിച്ചു. 117 എംഎല്‍എമാരുടെ പിന്തുണ ബോധ്യപ്പെടുത്തിയെന്നും ഗവർണർ പരിഗണിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാനുസൃതമായി നടപടിയെടുക്കുമെന്നു ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായും കുമാരസ്വാമി പറഞ്ഞു.

ഇരുപാര്‍ട്ടികളില്‍നിന്നും അഞ്ച് എംഎല്‍എമാര്‍ വീതമാണു പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടത്. ഗവര്‍ണറുടെ തീരുമാനം അറിഞ്ഞശേഷം അടുത്തനീക്കം പ്രഖ്യാപിക്കാനാണു നേതാക്കളുടെ തീരുമാനം. ഭൂരിപക്ഷമുള്ള സഖ്യം എന്നനിലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യഅവസരം നല്‍കണമെന്നാണു കോണ്‍ഗ്രസ്–ജെഡിഎസ് കൂട്ടുകെട്ടിന്റെ ആവശ്യം. ബിജെപി നിയമസഭാകക്ഷിനേതാവ് ബി.എസ്.യെഡിയൂരപ്പ രാവിലെ തന്നെ ഗവര്‍ണറെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചിരുന്നു

Advertisment