Advertisment

യദുലാലിന്റെ മരണവാര്‍ത്ത വീട്ടിലറിയുന്നത് അര്‍ബുദരോഗിയായ അമ്മ കീമോത്തെറാപ്പിക്കായി വീട്ടില്‍ നിന്ന് ഇറങ്ങവെ ; അച്ഛന് തുച്ഛമായ വരുമാനമുള്ള തയ്യല്‍ ജോലി ; യദു കുടുംബം പുലര്‍ത്തിയിരുന്നത് ഓണ്‍ലൈന്‍ ഭക്ഷണ വില്‍പനയടക്കം വിവിധ ജോലികള്‍ ചെയ്ത് ; മരണക്കുഴിയില്‍ ജീവന്‍ പൊലിഞ്ഞ യദുലാലിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കണം എന്ന് ബന്ധുക്കള്‍

New Update

 കൊച്ചി : പാലാരിവട്ടത്ത് ജലഅതോറിറ്റിയുടെ മരണക്കുഴിയില്‍ ജീവന്‍ പൊലിഞ്ഞ യദുലാലിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കണം എന്ന് ബന്ധുക്കള്‍. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് കുടുംബത്തിന്റെ ആശ്രയമായ യദുവിന്റെ ജീവന്‍പൊലിഞ്ഞത്.

Advertisment

സഹായമില്ലെങ്കില്‍ ക്യാന്‍സര്‍ രോഗിയായ അമ്മയുടെ ചികിത്സ അടക്കം മുടങ്ങും. പൊലീസ് അന്വേഷിച്ച് യദുവിന്റെ മരണത്തെ വെറുമൊരു അപകട മരണമാക്കി തീര്‍ക്കരുതെന്നും ബന്ധുക്കള്‍ പറഞ്ഞു.

publive-image

അര്‍ബുദ രോഗിയായ അമ്മ കീമോത്തെറാപ്പിക്കായി വീട്ടില്‍ നിന്ന് ഇറങ്ങവെയാണ് രാവിലെ എട്ടുമണിയോടെ ജോലിക്കായി നഗരത്തിലെത്തിയ യദുലാലിന്റെ മരണവാര്‍ത്ത വീട്ടിലറിയുന്നത്. അമ്മ അവിടെ തളര്‍ന്നുവീണു. യദുവിന്റെ അച്ഛന് തുച്ഛമായ വരുമാനമുള്ള തയ്യല്‍ ജോലിയാണ്.

സഹോദരന്‍ പഠനം തുടരുകയാണ്. യദു ഓണ്‍ലൈന്‍ ഭക്ഷണ വില്‍പനയടക്കം വിവിധ ജോലികള്‍ ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുഴപ്പംകൊണ്ട് മാത്രമാണ് യദുവിന്റെ കുടുബത്തിന്റെയൊന്നാകെ വഴിയടഞ്ഞത്. ഇവര്‍ക്ക് എന്തെങ്കിലും സഹായം കിട്ടിയേ തീരു.

സെക്ഷന്‍ 174 പ്രകാരം അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തതാണ്. എന്നാല്‍ അത് പോരെന്നും അന്വേഷണത്തിനൊടുവില്‍ വെറുമൊരു അപകടം മരണമാക്കി തീര്‍ക്കരുതെന്നും ബന്ധുക്കള്‍ പറയുന്നു.

Advertisment