Advertisment

കര്‍ണാടകയില്‍ യെദ്യൂരപ്പയെ മാറ്റി പ്രഹ്ളാദ് ജോഷിയെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി നീക്കം.. ബിജെപി രാഷ്ട്രീയ നീക്കം നിരീക്ഷിച്ച് പിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസും. ഡികെ ശിവകുമാറിനെ അധ്യക്ഷനായി നിയമിക്കാനുള്ള നീക്കം മരവിപ്പിച്ചു

author-image
കൈതയ്ക്കന്‍
New Update

ബംഗ്ലൂര്‍: കര്‍ണാടക വീണ്ടും രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ മാറ്റിബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ പ്രഹ്ളാദ് ജോഷിയെ മുഖ്യമന്ത്രിയാക്കാന്‍ ദേശീയ നേതൃത്വം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

ഇതോടെ പുതിയ കെപിസിസി അധ്യക്ഷനായി ഡി.കെ ശിവകുമാറിനെ പ്രഖ്യാപിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ഹൈക്കമാന്‍റ് മരവിപ്പിച്ചു. ലിംഗായത്ത് സമുദായാംഗമായ യെദ്യൂരപ്പയെ ബിജെപി തഴഞ്ഞാല്‍ ലിംഗായത്ത് സമുദായത്തില്‍ നിന്ന് തന്നെ പിസിസി അധ്യക്ഷനെ നിയമിച്ച് രാഷ്ട്രീയ മുതലെടുപ്പിനാകും കോണ്‍ഗ്രസ് ശ്രമിക്കുക.

അതിനാലാണ് ഒഖലിഗ സമുദായാംഗമായ ഡി.കെ ശിവകുമാറിനെ അധ്യക്ഷനാക്കാനുള്ള പ്രഖ്യാപനം വൈകിപ്പിക്കുന്നത്. അധികാര സ്ഥാനങ്ങള്‍ വഹിക്കാന്‍ ബിജെപി നിഷ്ചയിച്ചിരിക്കുന്ന 75 വയസ് പ്രായ പരിധി പിന്നിട്ട ആളാണ് മുഖ്യമന്ത്രി യെദ്യൂരപ്പ.

അതിലുമുപരി ബിജെപി ദേശീയ നേതൃത്വത്തിന് അനഭിമതനാണ് യെദ്യൂരപ്പ.അമിത്ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയും പോലും നല്‍കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ യെദ്യൂരപ്പ തയ്യാറാകുന്നില്ല എന്നാണ് ആക്ഷേപം.

മാത്രമല്ല കര്‍ണാടകയില്‍ അധികാരമേറ്റ് മാസങ്ങള്‍ കഴിഞ്ഞിട്ടും.മന്ത്രിസഭയിലെ ഒഴിവുകള്‍ നികത്താനും കാര്യക്ഷമമായി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാനും യെദ്യൂരപ്പയ്ക്ക് കഴിയുന്നില്ലെന്ന് പാര്‍ട്ടിക്ക് ആക്ഷേപമുണ്ട്.

ഈ സാഹചര്യത്തിലാണ് പ്രഹ്ളാദ് ജോഷിയെ മുഖ്യമന്ത്രി യാക്കി പുനസംഘടനയ്ക്ക് ദേശീയ നേതൃത്വം ഒരുങ്ങുന്നത്. ഇതിനെതിരെ യെദ്യൂരപ്പ ഉയര്‍ത്താനുള്ള കലാപശ്രമങ്ങള്‍ പാര്‍ട്ടി അവഗണിക്കുകയാണ്.

യെദ്യൂരപ്പയ്ക്ക് ഒപ്പം നില്‍ക്കാന്‍ സാധ്യതയുള്ള എംഎല്‍എമാരെ ഇതിനോടകം ദേശീയ നേതൃത്വം ഇടപ്പെട്ട് അനുനയിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ യെദ്യൂരപ്പ ഇടഞ്ഞാലും സര്‍ക്കാരിന് തല്‍ക്കാലം ഭീഷണി ഇല്ലെന്നാണ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍.

എന്നാല്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയാല്‍ ലിംഗായത്ത് സമുദായം ബിജെപിക്കെതിരെതിരിയും എന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.

അങ്ങനെ വന്നാല്‍ ലിംഗായത്ത് നേതാവിനെ പിസിസി അധ്യക്ഷനാക്കി മുതലെടുപ്പ് നടത്താനായിരിക്കും കോണ്‍ഗ്രസ് ശ്രമിക്കുക.

yedhuarappa
Advertisment