Advertisment

യെദൂരപ്പയുടെ ആ 15 ദിവസങ്ങള്‍ - കോണ്‍ഗ്രസ്, ജെഡിയു പാര്‍ട്ടികളുടെ നെഞ്ചിടിപ്പ് കൂടും

New Update

publive-image

Advertisment

ബാംഗ്ലൂര്‍ : കര്‍ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയുടെ നേതാവായ ബി എസ് യെദൂരപ്പ വ്യാഴാഴ്ച സത്യപ്രതിഞ്ജ ചെയ്യുന്നത് മുതല്‍ ഇനിയുള്ള 15 ദിവസങ്ങള്‍ കോണ്‍ഗ്രസ് - ജെഡിഎസ് നേതാക്കളുടെ നെഞ്ചിടിക്കും .

നാളെ 9.30ന് യെദൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഭൂരിപക്ഷം തെളിയിക്കുന്നതിന് ബിജെപിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

publive-image

ഈ സമയപരിധിക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുക എന്ന വെല്ലുവിളിയാണ് ബിജെപിക്ക് മുന്നിലുള്ളത്. അതേസമയം ഒന്നിച്ചു നില്‍ക്കുന്ന ഭൂരിപക്ഷമുള്ള മുന്നണിയാണ് സര്‍ക്കാരിനെ എതിര്‍ക്കുന്നത് . അവരില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഭിന്നിപ്പുകളാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ .

104 സീറ്റുകള്‍ നേടിയ ബിജെപിക്ക് ഭൂരിപക്ഷത്തിന് വേണ്ട 113 എന്ന സംഖ്യ മറികടക്കുക എന്നത് വെല്ലുവിളിയാണ്. എതിര്‍പക്ഷത്തുനിന്നു എം എല്‍ എമാര്‍ തങ്ങളുടെ പക്ഷത്ത് എത്തിയാല്‍ മാത്രമേ ബിജെപി ലക്ഷ്യം കാണുകയുള്ളൂ . അല്ലാത്ത പക്ഷം നാണംകെട്ട് ഇറങ്ങി പോകേണ്ടിവരും .

publive-image

അതുകൊണ്ടുതന്നെ ചരടുവലികളുടെയും ചാക്കിട്ടുപിടുത്തത്തിന്‍റെയും ദിവസങ്ങളാണ് വരുന്നത് . ഇതു മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ മറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

ബിജെപിക്ക് അധികാരം പിടിക്കാന്‍ ഇനി എട്ട് എംഎല്‍എമാരുടെ പിന്തുണകൂടി വേണം. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 എംഎല്‍എമാരുടെ പിന്തുണയുണ്ട്. തിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി ധാരണയിലായിരുന്നു ബിജെപി.

publive-image

തിരഞ്ഞെടുപ്പ് നടക്കാനുള്ള രണ്ടിടങ്ങളില്‍ ബിജെപി വിജയിച്ചാലും കേവല ഭൂരിപക്ഷത്തിലെത്തില്ല. അതുകൊണ്ട് വരും ദിവസങ്ങളില്‍ ജെഡിഎസിലും കോണ്‍ഗ്രസിലും വിള്ളലുണ്ടാക്കാനുള്ള തീവ്രശ്രമത്തിലായിരിക്കും അവര്.

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണും.

publive-image

മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തശേഷമാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്. ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് അവകാശമുന്നയിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്.

കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടതിനു തൊട്ടുപിന്നാലെയാണ് ഗവര്‍ണറുടെ തീരുമാനമുണ്ടായത്.

karnadaka ele
Advertisment