Advertisment

യാമ്പുവിനെ  ലക്ഷ്യമാക്കി വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം. എയര്‍ ഡിഫൻസ് തകർത്തു.

author-image
admin
New Update

യാമ്പു: : സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ നഗരമായ യാമ്പുവിനെ  ലക്ഷ്യമാക്കി യെമനി ഹൂതികൾ തൊടുത്തു വിട്ട മിസൈലുകൾ സൗദി എയർ ഡിഫൻസ് തകർത്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. സനയിൽ നിന്നും 1100 കിലോമീറ്ററോളം ദൂരെയാണ് സൗദി യുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ ജിദ്ദക്കടുത്ത് ചെങ്കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് യാമ്പു.

Advertisment

publive-image

സൗദിയുടെ രണ്ടാം വ്യാവസായിക നഗരമായ യാമ്പുവിലാണ് ആരാംകോ റിഫൈനറി സ്ഥിതി ചെയ്യുന്നത്. അരാംകോ റിഫൈനറിയായിരുന്നു ബാലിസ്റ്റിക് മിസലുകളുടെ ലക്ഷ്യം.

യെമൻ തലസ്ഥാനമായ സനയിൽ നിന്നാണ് ഇറാന്റെ പിന്തുണയുള്ള ഹൂതികൾ യാമ്പു ലക്ഷ്യമാക്കി മിസൈലുകള്‍  തൊടുത്തു വിട്ടതെന്ന് സൗദി സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കി. സിവിലിയന്മാരെയാണ് ഹൂതികൾ ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Advertisment