Advertisment

പതിവ് തെറ്റിച്ച് യാത്ര നേരത്തെയാക്കിയത് അന്ത്യയാത്രയായി ; സാധാരണ വെള്ളിയാഴ്ച്ചകളിലാണ് നാട്ടിലേക്ക് വന്നിരുന്നത് ; യെംസി ഒരു ദിവസം നേരത്തെ ബാംഗ്ലൂരില്‍ നിന്ന് പുറപ്പെട്ടത് അമ്മയെ രാജഗിരി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിനായി ; ഒടുവില്‍...

New Update

അ​​​ങ്ക​​​മാ​​​ലി: അ​​​മ്മ​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​ഡ്മി​​​റ്റാ​​​ക്കാ​​​ൻ അ​​​ങ്ക​​​മാ​​​ലി ക​​​ളീ​​​ക്ക​​​ൽ മാ​​​ത്യു​​​വി​​​ന്‍റെ മ​​​ക​​​ൻ യെം​​​സി കെ.​ ​​മാ​​​ത്യു യാ​​​ത്ര നേ​​​ര​​​ത്തെ​​​യാ​​​ക്കി​​​യ​​​ത് അ​​​ന്ത്യ​​​യാ​​​ത്ര​​​യാ​​​യി.

Advertisment

publive-image

മു​​​ഖ​​​ത്ത് വേ​​​ദ​​​ന​​​യാ​​​യ​​​തി​​​നാ​​​ൽ കു​​​റ​​​ച്ചു​​​നാ​​​ളാ​​​യി അ​​​മ്മ സെ​​​ലി​​​ൻ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. അ​​​മ്മ​​​യെ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​ഡ്മി​​​റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഒ​​​രു ദി​​​വ​​​സം നേ​​​ര​​​ത്തെ ബം​​ഗ​​ളൂ​​രു​​വി​​ൽ​​നി​​ന്നു പോ​​​ന്ന​​​ത്. വി​​​ധി ആ ​​യാ​​ത്ര യെംസി​​​യു​​​ടെ അ​​​വ​​​സാ​​​ന​​യാ​​​ത്ര​​​യാ​​​ക്കി.

ബം​​​ഗ​​​ളൂ​​​രു മൈ​​​ൻ​​​ഡ് ട്രീ ​​​ക​​​ന്പ​​​നി​​​യി​​​ൽ 12 വ​​​ർ​​​ഷ​​​മാ​​​യി എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യ യെംസി എ​​​ല്ലാ ആ​​​ഴ്ച​​​യി​​​ലും വീ​​​ട്ടി​​​ൽ വ​​​രാ​​​റു​​​ണ്ട്. സാ​​​ധാ​​​ര​​​ണ വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ലാ​​​ണ് നാ​​ട്ടി​​ലേ​​ക്കു​​ള്ള യാ​​ത്ര. ട്രെ​​​യി​​​നി​​​ൽ പോ​​​രാ​​​റു​​​ണ്ടെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ൽ യാ​​​ത്ര​​​ക​​​ളും ബ​​​സി​​​ലാ​​​ണ്.

ഭാ​​​ര്യ സീ​​​തു രാ​​​വി​​​ലെ ആ​​​റ​​​ര​​​യോ​​​ടെ യെംസി​​​യു​​​ടെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച​​​പ്പോ​​​ഴാ​​​ണ് അ​​​പ​​​ക​​​ട​​​വി​​​വ​​​രം അ​​​റി​​​യു​​​ന്ന​​​ത്. ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​നാ​​​ണ് ഫോ​​​ണെ​​​ടു​​​ത്ത​​​ത്. ബ​​​സ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ പെ​​​ട്ടെ​​​ന്നും യെംസി​​​ക്കു പ​​​രി​​ക്കു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സു​​​കാ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

യെംസി​​​യു​​​ടെ പി​​​താ​​​വ് മാ​​​ത്യു​​​വും ബ​​​ന്ധു​​​ക്ക​​​ളും ചേ​​​ർ​​​ന്നു ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​ത്തി​​​യാ​​​ണ് മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ര​​ണ്ടേ​​കാ​​ൽ വ​​യ​​സു​​ള്ള നീ​​ൽ യെംസി​​യു​​ടെ ഏ​​ക​​മ​​ക​​ളാ‍ണ്.

Advertisment