Advertisment

യെസ് ബാങ്ക് തട്ടിപ്പ്; റാണാ കപൂറിന്റെ 127 കോടിയുടെ ഫ്‌ളാറ്റ് കണ്ടുകെട്ടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ ലണ്ടനിലെ 127 കോടി രൂപയുടെ ഫ്ളാറ്റ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ റാണാ കപൂറിന്റെ വസ്തുവകൾ ജപ്തി ചെയ്യുന്നതിന്റെ ഭാഗമായാണിത്.

ലണ്ടനില്‍ 2017ല്‍ ആണ് റാണ കപൂര്‍ ഈ വസ്തുവകകള്‍ വാങ്ങിയത്. റാണാ കപൂറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡുഇറ്റ് ക്രിയേഷന്‍സ് ജേഴ്‌സി ലിമിറ്റഡിന്റെ പേരില്‍ 93 കോടി രൂപയ്ക്കായിരുന്നു ഇവ വാങ്ങിയത്. ഈ വസ്തുവകകള്‍ വിവിധ വെബ്‌സൈറ്റുകളില്‍ വില്‍പനയ്ക്ക് വെച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു.

യെസ് ബാങ്കിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് മാർച്ചിൽ സിബിഐ രണ്ട് കേസുകളെടുത്തിരുന്നു. വിവിധ ബാങ്കുകളിൽ നിന്നായി ആകെ 97,000 കോടിയോളം വായ്‌പയെടുക്കുകയും ഇതിൽ 31,000 കോടിയും വകമാറ്റിയെന്നുമാണ് കേസ്.

Advertisment