Advertisment

വൈ. എം. സി. എ. കുവൈറ്റ് ക്രിസ്തുമസ്സ് ഗാനമത്സസരവും ക്രിസ്തുമസ്സ് ആഘോഷവും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : വൈ. എം. സി. എ. കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്സ് ആഘോഷവും, വിവിധ ഗായകസംഘങ്ങള്‍ ആലപിക്കുന്ന ക്രിസ്തുമസ്സ് ഗാനമത്സരവും സാല്‍മിയ ഇന്ത്യന്‍ കമ്മ്യുണിറ്റി സീനിയര്‍ സ്‌ക്കൂളില്‍ വെച്ച് നടതപ്പെട്ടു. ചേച്ചമ്മ സുനു , ജോസഫ് എംഎ പ്രാര്‍ത്ഥനയ്ക്ക് നേത്യത്വം നല്‍കി. പ്രസിഡന്റ് മാത്യു ഈപ്പന്‍ അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

ഒന്നാം സ്ഥാനം കരസ്ഥമാക്കി Malankara Catholic Church ന് രാജു കുറുകവേലില്‍ സ്‌പോണ്‍സര്‍ ചെയ്ത എവറോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ St. Thomas Tamil CSI Church Ahmadi ക്ക് Christina Mariam Ever Rolling Trophy യും, മൂന്നാം സ്ഥാനം St. Pauls CSI Congregation Ahamadhi ക്ക് അലക്‌സ് ചെയറിയാന്‍ സ്‌പോണ്‍സര്‍ ചെയ്ത എവറോളിംഗ് ട്രോഫിയും നല്‍കി.

publive-image

ഫാ. കെഎസ് സാമുവല്‍ കോര്‍ എപിസ്‌കോപ ക്രിസ്തുമസ്സ് സന്ദേശം നല്‍കി. പരിമണം മനോജ് (ജനറല്‍ സെക്രട്ടറി) സ്വാഗതവും, രാജു കുറുകവേലില്‍ നന്ദിയും രേഖപ്പെടുത്തി.മാത്യൂസ് മാമന്‍ കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചു.

publive-image

kuwait
Advertisment