Advertisment

കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരെ നാം ചേർത്തു നിർത്തണം: ഡോ. ലിഡാ ജേക്കബ്

New Update

publive-image

Advertisment

ആലുവ: കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരെ നാം ചേർത്തു നിർത്തണമെന്ന് ഡോ.ലിഡാ ജേക്കബ് ഐഎസ് പ്രസ്താവിച്ചു. വൈഎംസിഎ പ്രാർത്ഥന സമ്മേളനത്തിൽ മുഖ്യ സന്ദേശം നല്കുകുകയായിരുന്നു അവർ.

ദേശിയ ചെയർമാൻ ജസ്റ്റിസ് ജെ. ബഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു. റീജിയണൽ ചെയർമാൻ ജോസ് ജി.ഉമ്മൻ അധ്യക്ഷത വഹിച്ചു. കേരളത്തിലെ എല്ലാ വൈ.എം സി എകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തെന്ന് റിജിയണൽ സെക്രട്ടറി ഡോ.റെജി വർഗീസ് പറഞ്ഞു.

വൈഎംസി എ കേരള റീജിയൻ മുൻ ചെയർമാൻ പി.എം പൈലി സ്മരണാഞ്ജലിയും നടന്നു. 14-ാം ചരമവാർഷിക ദിനത്തിൽ സ്മരണാഞ്ജലി സംഘടിപ്പിച്ച വൈഎംസിഎയോട് സാറാമ്മ പൈലി പിള്ള നന്ദി പ്രകാശിപ്പിച്ചു.

പ്രൊഫ ജോർജ് ഐസക്ക് സ്വാഗതവും ഏലിയാസ് പിറവം കൃതജ്ഞതയും പറഞ്ഞു. ബാബു കണ്ണങ്കരയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനം ബിനോയി പി. ജോർജിൻ്റെ പ്രാർത്ഥനയോടെ സമാപിച്ചു.

kochi news
Advertisment