Advertisment

വൈഎംസിഎ വനിതാദിനാഘോഷവും സുവിനീര്‍ പ്രകാശനവും നിര്‍വ്വഹിച്ചു

New Update

publive-image

തൊടുപുഴ: വൈഎംസിഎ വനിതാ ദിനാഘോഷവും കഴിഞ്ഞ 15 വയ്യഷത്തെ പ്രവര്‍ത്തനങ്ങളടങ്ങിയ ആദ്യ സുവിനീര്‍, ലൂമിനെ 2020 യുടെ പ്രകാശനവും നിര്‍വ്വഹിച്ചു. തൊടുപുഴ ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈഎംസിഎ പ്രസിഡന്‍റ് ലൗലി സജീവ് അദ്ധ്യക്ഷത വഹിച്ചു.

വൈഎംസിഎ നാഷണല്‍ വൈസ് പ്രസിഡന്‍റ് ബെറ്റി ഐപ്പ് സമ്മേളന ഉദ്ഘാടനവും ജില്ലാ വനിതാ വികസന ഓഫീസര്‍ റെക്സി തോമസ് സ്മരണിക പ്രകാശനവും നിര്‍വ്വഹിച്ചു. ചീഫ് എഡിറ്റര്‍ മേരി ആന്‍റണി, സെക്രട്ടറി സില്‍വി ടോം, ഫിലിപ്പ് മൂങ്ങാംമാക്കല്‍, റോസക്കുട്ടി എബ്രാഹം തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊച്ചുറാണി ഡൊമിനിക് സ്വാഗതവും റാണി രാജു നന്ദിയും പറഞ്ഞു.

thodupuzha news ymca
Advertisment