Advertisment

മെഡിറ്റേഷന്‍ ആപ്പായ നിസ്പന്ദയുമായി യോഗ ഇന്‍സ്റ്റിറ്റ്യൂട്ട്

New Update

publive-image

Advertisment

തൃശ്ശൂര്‍: യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 102-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെര്‍ച്ച്വല്‍ മീറ്റില്‍ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന പുതിയ മെഡിറ്റേഷന്‍ ആപ്പായ നിസ്പന്ദയുടെ അവതരണവും സോഫ്റ്റ്-ലോഞ്ചും കേന്ദ്ര ആയൂഷ് മന്ത്രി ശ്രീപദ് വൈ നായിക് നടത്തി.

ലോകം കാത്തിരുന്ന ആപ്പാണ് മെഡിറ്റേഷന്‍ ആപ്പെന്നും നിസ്പന്ദ ലോകത്ത് വിപ്ലവും കുറിക്കുമെന്നും നമ്മളെ 360 ഡിഗ്രി ആരോഗ്യത്തിലേക്ക് അടുപ്പിക്കുമെന്നും നിസ്പന്ദ ആപ്പ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആയൂഷ് മന്ത്രി ശ്രീപദ് വൈ നായിക് പറഞ്ഞു.

നിസ്പന്ദ 2021 ഫെബ്രുവരി മുതല്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് വെബ് എന്നീ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ഹന്‍സ ജെ യോഗേന്ദ്ര നന്ദി പറഞ്ഞു

thrissur news
Advertisment