Advertisment

ഫോണ്‍ വിളിച്ച് അസഭ്യ വര്‍ഷം , വൈകുന്നേരം വീട് വളയാന്‍ ആഹ്വാനം; ബിജെപിക്ക് എതിരെ യോഗേന്ദ്ര യാദവ്

New Update

ഡല്‍ഹി: ബിജെപി പ്രവര്‍ത്തകര്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നതായി കര്‍ഷക സമര നേതാവും സ്വരാജ് ഇന്ത്യ ദേശീയ പ്രസിഡന്റുമായ യോഗേന്ദ്ര യാദവ്. തന്റെ ഫോണ്‍ നമ്പര്‍ വ്യാപകമായി പ്രചരിപ്പിച്ചു.

Advertisment

publive-image

വിളിച്ച് അസഭ്യ വര്‍ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ഇന്ന് വൈകുന്നേരം തന്റെ വീട് വളയാനായി ബിജെപി പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിട്ടുള്ളതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹി പൊലീസിനെ മെന്‍ഷന്‍ ചെയ്താണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതുകൊണ്ടൊന്നും താന്‍ ഭയപ്പെടാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

yogendra yadav yogendra yadav speaks
Advertisment