ലഖ്നോ: ഉത്തര്‍പ്രദേശ് സര്‍ക്കാരും ഡിജിറ്റലാക്കുന്നു ഇതിന്റെ ഭാഗമായി മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഐപാഡ് നല്‍കുമെന്നും യോഗി ആദിഥ്യനാഥ്. ഐപാഡ് ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് പരിശീലനം നല്‍കുമെന്നും യോഗി അറിയിച്ചു.
യു.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ വൈകാതെ കടലാസ് രഹിതമാക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ഇതിന് മന്ത്രിസഭയില്‍ നിന്ന് തുടക്കം കുറിക്കും. അടുത്ത മന്ത്രിസഭാ യോഗം പൂര്‍ണമായും കടലാസ് രഹിതമായിരിക്കുമെന്നും യോഗി വ്യക്തമാക്കി.