Advertisment

പുല്‍വാമ ആക്രമണം: വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് യോഗി ആദിത്യനാഥ് 25 ലക്ഷം രൂപയും ഒരേക്കര്‍ ഭൂമിയും കൈമാറി...സൈനീകന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്നും ഉറപ്പ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഗോരഖ്പൂര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച സൈനികന്‍ പങ്കജ് ത്രിപ്തിയുടെ കുടുംബത്തിന് ആദരമര്‍പ്പിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ 25 ലക്ഷം രൂപ കൈമാറിയ യോഗി ആദിത്യനാഥ്,ഒരു ഏക്കര്‍ ഭൂമിയും കുടുംബത്തിന് അനുവദിച്ചു.

Advertisment

publive-image

പങ്കജിന്റെ ഭാര്യയ്ക്ക് പ്രൈമറി സ്‌ക്കൂളില്‍ ജോലി നല്‍കണമെന്ന കുടുംബത്തിന്റെ ആവശ്യം ഉടന്‍ പരിഗണിക്കുമെന്നും,കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കി.

നമുക്ക് സൈനികരെ നഷ്ടമായത് ഭീകരവാദത്തിലൂടെയാണ്,അത് തുടച്ചു നീക്കണം. രാജ്യം ഒന്നടങ്കം അതിനായി നിലകൊള്ളണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അതേ സമയം വീരമൃത്യൂ വരിച്ച മലയാളി സൈനികന്‍ വസന്ത് കുമാറിന്റെ ഭാര്യ ഷീനയ്ക്ക് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ജോലിയില്‍ സ്ഥിരപ്പെടുത്തുന്നതും, കുട്ടികളുടെ വിദ്യാഭ്യാസം കേന്ദ്രീയവിദ്യാലയത്തില്‍ ആക്കുന്നതുമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.

Advertisment