Advertisment

നടൻ അനുപം ശ്യാമിന് ചികിത്സാ സഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്: സഹായമായി ഇരുപത് ലക്ഷം രൂപ നൽകും

New Update

publive-image

ലക്നൗ: വൃക്കകളിലെ അണുബാധയെത്തുടർന്ന് മുംബൈ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന നടൻ അനുപം ശ്യാമിന് ചികിത്സാ സഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇരുപത് ലക്ഷം രൂപ അദ്ദേഹത്തിന് നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

നില വഷളായതിനെ തുടർന്ന് നോർത്ത് മുംബൈയിലെ ഹോസ്പിറ്റലിൽ നിന്ന് അദ്ദേഹത്തെ ​ഗുർ​ഗാവോണിലെ ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് ഇദ്ദേഹത്തെ മാറ്റിയിരുന്നു. മൻ കി ആവാസ് പ്രതി​ഗ്യ എന്ന ടെലിവിഷൻ പരിപാടിയിലൂടെയും സ്ലം ​ഡോ​ഗ് മില്യണയർ, ബാൻഡിറ്റ് ക്വീൻ എന്നീ സിനിമകളിലൂടെയുമാണ് ശ്രദ്ധേയനായത്.

Advertisment