Advertisment

യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിസ്ത് അന്തരിച്ചു

New Update

ഡൽഹി: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിസ്ത്, ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിര്യാതനായി. മാർച്ച് 15 മുതൽ ഇവിടെ ചികിത്സയിലായിരുന്നു.

publive-image

ഉത്തർ പ്രദേശ് സർക്കാരിൽ ഫോറസ്റ്റ് റേഞ്ചർ ആയിരുന്നു. ഇപ്പോൾ ഉത്തരാഖണ്ഡിലുള്ള പൗഡി ഗഡ് വാളിലെ പഞ്ചൂർ ആണ് സ്വദേശം. ഏഴുമക്കളിൽ രണ്ടാമത്തെ മകനാണ് യോഗി ആദിത്യനാഥ്.

yogi adithyanath
Advertisment