വിദ്വേഷ, വർഗീയപരാമർശം…. ആദിത്യനാഥിന് 72 മണിക്കൂറും മായാവതിയ്ക്ക് 48 മണിക്കൂറും തെരഞ്ഞെ ടുപ്പ് കമ്മീഷന്റെ വിലക്ക്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 15, 2019

ദില്ലി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്‍പി അദ്ധ്യക്ഷ മായാവതിയ്ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്.

ആദിത്യനാഥിന് മൂന്ന് ദിവസവും (72 മണിക്കൂർ) മായാവതിയ്ക്ക് രണ്ട് ദിവസവുമാണ് വിലക്ക് (48 മണിക്കൂർ).

വർഗീയ – വിദ്വേഷ പരാമർശങ്ങൾ നടത്തിയതിനാണ് ഇരുവർക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് മീററ്റിൽ നടന്ന റാലിയിൽ യോഗി എസ്‍പി – ബിഎസ്‍പി സഖ്യത്തെയും കടന്നാക്രമിച്ചത്.

മുസ്ലിം ലീഗിനെ ‘പച്ച വൈറസ്’ എന്ന് വിളിച്ച വിവാദപ്രസംഗത്തിനിടെ ആദിത്യനാഥ് ബിഎസ്‍പിയോട് ‘നിങ്ങൾക്ക് അലിയെയാണ് വിശ്വാസമെങ്കിൽ ഞങ്ങൾക്ക് ബജ്‍രംഗ് ബലിയെയാണ് വിശ്വാസം’ എന്നാണ് പ്രസംഗിച്ചത്.

×