Advertisment

യോഗി സര്‍ക്കാര്‍ യു.പി.യില്‍ കോളേജുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചു ....നിരോധനം അധ്യാപകര്‍ക്കും ബാധകം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലഖ്നൗ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ കോളേജുകളില്‍ മൊബൈല്‍ ഫോണിന്‍റെ ഉപയോഗം പൂര്‍ണമായി നിരോധിച്ചു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കി.

Advertisment

publive-image

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നിരോധനം ബാധകമാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനാണ് ഉത്തരവെന്ന് ഉന്നതവിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി.

നേരത്തേ മന്ത്രിസഭായോഗങ്ങള്‍ ഉള്‍പ്പെടെയുള്ള തന്‍റെ ഔദ്യോഗിക പരിപാടികളില്‍ യോഗി ആദിത്യനാഥ് മൊബൈല്‍ഫോണ്‍ ഉപയോഗം നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോളജുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment