Advertisment

വീട്ടില്‍ മദ്യം സൂക്ഷിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധം; പുതിയ ഉത്തരവുമായി യോഗി സര്‍ക്കാര്‍

New Update

ലക്‌നൗ: വീട്ടില്‍ മദ്യം സൂക്ഷിക്കുന്നതിനായി ഹോം ലൈസന്‍സ് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിനായുള്ള ലൈസന്‍സ് ജില്ലാ കലക്ടര്‍മാരാണ് നല്‍കുക. ഒരു വര്‍ഷമാണ് ലൈസന്‍സിന്റെ കാലാവധി.

Advertisment

publive-image

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവനുസരിച്ച് വീടുകളില്‍ ഇനി മദ്യം സൂക്ഷിക്കുന്നതിനായി ലൈസന്‍സ് വേണ്ടി വരും. ഒരു വര്‍ഷം കഴിഞ്ഞാല്‍ ലൈസന്‍സ് പുതുക്കണമെന്നും സര്‍ക്കാര്‍ പറയുന്നു. ഇതിനായുള്ള ലൈസന്‍സ് ജില്ലാ കലക്ടറാണ് നല്‍കുക.

ആറ് ലിറ്റര്‍ മദ്യം വരെ ഒരാള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാം. ഇതില്‍ കൂടുതലായി കൈവശം വെക്കണമെങ്കില്‍ പ്രത്യേകം ലൈസന്‍സ് എടുക്കണം. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി പത്തുമണിവരെയാണ് മദ്യഷോപ്പുകള്‍ക്ക് തുറക്കാന്‍ അനുമതിയുള്ളു.

yogi govt
Advertisment