Advertisment

മിസോറി മേയറായി യൊലാണ്ട ഫോര്‍ഡിന് ചരിത്ര വിജയം

author-image
പി പി ചെറിയാന്‍
Updated On
New Update

മിസോറി (ഹൂസ്റ്റണ്‍):  മിസോറി മേയര്‍ സ്ഥാനത്തേക്ക് ഡിസംബര്‍ 8 നു നടന്ന റണ്‍ ഓഫ് മത്സരത്തില്‍ യൊലാന്‍ണ്ട ഫോര്‍ഡിന് ചരിത്രവിജയം. 1994 മുതല്‍ മേയര്‍ പദവിയിലായിരുന്ന അലന്‍ ഓവനെ പരാജയപ്പെടുത്തി പോള്‍ ചെയ്ത വോട്ടുകളില്‍ 52 ശതമാനം നേടിയാണ് യൊലാന്‍ണ്ട വിജയിച്ചത്. മിസോറി സിറ്റിയില്‍ മേയറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയും വനിതയുമാണ്.

Advertisment

publive-image

നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കും പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനം നേടാനാകാതിരുന്നതാണ് റണ്‍ ഓഫ് തിരഞ്ഞെടുപ്പ് നടന്നത്.

മിസോറി സിറ്റിയില്‍ ജനിച്ചു വളര്‍ന്ന യൊലാന്‍ണ്ട കഴിഞ്ഞ അഞ്ചു വര്‍ഷമായി സിറ്റി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിറ്റിയുടെ വികസനം, പൗരന്മാരുടെ സുരക്ഷ, വരുമാനം വര്‍ധിപ്പിക്കല്‍ തുടങ്ങിയ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ മുന്നോട്ടു വച്ച യൊലാന്‍ണ്ടയെ, ഭരണമാറ്റം ആഗ്രഹിച്ച വോട്ടര്‍മാര്‍ കൂടി പിന്തുണച്ചപ്പോള്‍ വിജയം അനായാസമായി. അര്‍ബന്‍ പ്ലാനിങ് മാനേജരായ നിയുക്ത മേയറുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 17 നു നടക്കും.

മിസോറി കൗണ്‍സിലറായി ക്രിസ് പ്രിസ്റ്റണ്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 24 വര്‍ഷമായി മേയറായി തുടര്‍ന്നിരുന്ന അലന്‍ ഓവര്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യൊലാന്‍ണ്ടയെ അഭിനന്ദിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി അലന്‍ അറിയിച്ചു.

Advertisment