Advertisment

പൊതുശൗചാലയവും കാന്റീനും ഉപയോഗിക്കുന്നതില്‍ വിലക്ക് ;മരിച്ചാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരരുത് ;നിപ്പ ഭീതിയില്‍ കോഴിക്കോട് ജോലി ചെയ്തിരുന്ന കന്നഡ യുവാവിനും കുടുംബത്തിനും നേരിടേണ്ടി വന്ന അവവഗണന ഇങ്ങനെ

New Update

ബെംഗളൂരു: കോഴിക്കോട് ജോലി ചെയ്തതിനു ശേഷം മടങ്ങിയെത്തിയ കന്നഡ യുവാവിന് നിപ്പ ഭീതിയില്‍ നാട്ടുകാരുടെ വിലക്ക്‌. ഭാര്യയും മൂന്നു മക്കളമടങ്ങുന്ന കന്നഡ യുവാവാണ്‌ ഒറ്റപ്പെട്ടത്.

Advertisment

കേരളത്തില്‍ നിന്ന് ജോലി ചെയ്ത് മടങ്ങിയ ഗദഗ് സ്വദേശി ഗംഗാധര്‍ ബാദിഗെറിനും കുടുംബത്തിനുമാണ് വന്‍ അവഗണന നേരിടേണ്ടി വരുന്നത്. കോഴിക്കോട്ട് ട്രാക്ടര്‍ ഡ്രൈവറായ ഗംഗാധറിന് നാട്ടില്‍ മടങ്ങിയെത്തിയ ശേഷം പനി പിടിപെട്ടതാണ് നാട്ടുകാര്‍ക്ക് നിപ്പ എന്ന സംശയത്തിന് ഇടനല്‍കിയത്. നിപ്പ വൈറസ് ആണെന്ന സംശയത്തെതുടര്‍ന്ന് ശരീരസ്രവം പരിശോധനയ്ക്ക് അയച്ചിരുന്നുവെങ്കിലും നിപ്പ അല്ലെന്ന് തെളിഞ്ഞിരുന്നു.

publive-image

പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ഈ കുടുംബത്തിന് അവഗണന നേരിടേണ്ടി വന്നത്. മെയ് 21 നാണ് ഗംഗാധര്‍ കേരളത്തില്‍ നിന്ന് തിരികെയെത്തിയത്. ആശുപത്രിയില്‍ ജീവനക്കാര്‍ നല്ല രീതിയില്‍ പെരുമാറിയപ്പോള്‍ മറ്റു രോഗികളില്‍ നിന്നാണ് അവഗണന നേരിടേണ്ടി വന്നത്.

പൊതുശൗചാലയവും കാന്റീനും ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയെന്നും ഇവര്‍ പറയുന്നു. ഇതിനു പിന്നാലെ വീട്ടിലെത്തിയപ്പോഴും ഇതിലും കൂടുതല്‍ ദുരിതമായിരുന്നു കാത്തിരുന്നത്. ബസിലും ഓട്ടോയിലും കയറാന്‍ അനുവദിക്കുന്നില്ലെന്നും, മരിച്ചാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരരുതെന്നും ആവശ്യമുയര്‍ത്തിയിട്ടുണ്ടെന്നും ഈ കുടുംബം പറയുന്നു.

Advertisment