Advertisment

ഊരകത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; സുഹൃത്ത് അറസ്റ്റില്‍

New Update

publive-image

മലപ്പുറം: ഊരകം എരമപാറയിൽ കൊക്കയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. ഇക്കഴിഞ്ഞ് നാലിനാണ് ഊരകം മലയിൽ കൊക്കയിൽ വീണ് മരിച്ച നിലയിൽ ആലപ്പുഴ നൂറനാട് ആദിക്കാട് കുളങ്ങര പൊന്മാന കിഴക്കേത്ത് താജുദ്ദീന്റെ മകനും എടരിക്കോട് പുതുപ്പറമ്പിലെ വാടക ക്വാർട്ടേഴ്‌സിലെ താമസക്കാരനുമായ നൗഫൽ (18)ന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ നൗഫലിന്റെ ഉറ്റ സുഹൃത്തും വഴിക്കടവ് ഒറ്റയിൽ അസ്ലം ബാഷയുടെ മകനും എടരിക്കോട് ഒറ്റത്തെങ്ങിനു സമീപം താമസക്കാരനുമായ മുഹമ്മദ് സൽമാനെ (22) പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.

Advertisment