Advertisment

തൃശ്ശൂരിൽ പട്ടാപ്പകൽ ഷോക്കേറ്റ്‌ കത്തിക്കരിഞ്ഞ് യുവാവ് ചാരമായി മാറി; ഞെട്ടിത്തരിച്ച് നാട്ടുകാർ; അപകടം ഫ്ലക്സ് ബോർഡ് അഴിക്കാൻ കയറിയപ്പോൾ

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂർ: നാട്ടുകാർ നോക്കി നിൽക്കെ കെട്ടിടത്തിന് മുകളിൽ നിന്ന് ഫ്ലക്സ് ബോർഡ് അഴിയ്ക്കാൻ കയറിയ യുവാവ് കത്തിക്കരിഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

Advertisment

publive-image

ഫ്ലക്സ് ബോർഡ് അഴിച്ചുമാറ്റി പുതിയ പരസ്യ ബോർഡ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് അപകടത്തിൽ പെട്ടത്. പരസ്യ ബോർഡ് സമീപത്തെ വൈദ്യുത കമ്പിയിൽ സ്പർശിച്ചത് മൂലമാകാം ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.

നിമിഷങ്ങൾക്കുള്ളിൽ യുവാവ് കത്തിക്കരിഞ്ഞ് ചാരമായി മാറി. നാട്ടുകാർക്ക് ഇയാളെ രക്ഷിയ്ക്കാനായില്ല. പത്ത് മണിയോടെയാണ് സംഭവം.

പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. മൃതദേഹത്തിൽ നിന്ന് അപ്പോഴും പുക വമിക്കുന്നുണ്ടായിരുന്നു.

latest news all news burn death
Advertisment