Advertisment

മാരക മയക്കുമരുന്നായ നൈട്രോസെപാമുമായി കൊച്ചിയില്‍ 19-കാരന്‍ പിടിയില്‍

New Update

publive-image

കൊച്ചി: മാരകമയക്കുമരുന്നായ നൈട്രോസെപാം കൈയ്യില്‍ വച്ച യുവാവിനെ പിടികൂടി. എറണാകുളം പൂണിതുറ വില്ലേജിൽ വൈറ്റില പൊന്നൂരുന്നി ഭാഗത്തെ ചൂപ്രത് വീട്ടിൽ സച്ചിനെയാണ്‌ (19) തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്.

28 ഗ്രാം നൈട്രോസെപാം പ്രതിയിൽ നിന്നു എക്‌സൈസ് പിടിച്ചെടുത്തു. 20 ഗ്രാമിനു മുകളിൽ ഈ മയക്കുമരുന്ന് കൈവശം വെക്കുന്നത് 10 വർഷം വരെ കഠിനതടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. യുവാക്കൾക്ക് മയക്കുമരുന്ന് വിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് എത്തിയ സംഘമാണ് സച്ചിനെ പിടികൂടിയത്.

Advertisment