Advertisment

കോഴിക്കോട് വീട്ടുമുറ്റത്ത് വച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

New Update

publive-image

കോഴിക്കോട്: മുക്കത്തിനടുത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. തോട്ടുമുക്കം പനമ്പിലാവില്‍ വാകാനിപ്പുഴ ജോസിന്റെ മകന്‍ ജോഫിനാണ് (24) മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം.

വീട്ടമുറ്റത്ത് വച്ച് ജോഫിന് മിന്നലേക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് പനംപ്ലാവ് സെന്റ് മേരീസ് പള്ളിയില്‍.

Advertisment