Advertisment

ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി ;   സ്വന്തം നിലയ്ക്ക് തിരിച്ചല്‍ നടത്താനുള്ള ശ്രമത്തില്‍ നിന്നും മത്സ്യതൊളിലാളികള്‍ പിന്മാറണം ;  കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് അവഗണിക്കരുതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മട്ടാഞ്ചേരി സ്വദേശി റെനീഷ് (27) നെ ആണ് കാണാതായത്. ഫയര്‍ഫോഴ്‌സും മുങ്ങള്‍ വിദഗ്ദരും പോലീസും ചേര്‍ന്ന് റെനീഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Advertisment

publive-image

അതേസമയം വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യതൊഴിലാളികള്‍ക്കായി തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

സ്വന്തം നിലയ്ക്ക് തിരിച്ചല്‍ നടത്താനുള്ള ശ്രമത്തില്‍ നിന്നും മത്സ്യതൊളിലാളികള്‍ പിന്മാറണം. കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് അവഗണിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment